മൂലംപള്ളി പാക്കേജ്: നിരീക്ഷണ സമിതിയെ നോക്കുകുത്തിയാക്കരുതെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ
text_fieldsകൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിന്റെ (ഐ.സി.ടി.ടി) നിർമ്മാണത്തിനു വേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത സർക്കാർ ഉത്തരവ് നടപ്പിലാക്കുവാൻ നിയോഗിക്കപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിയെ നോക്കുകുത്തി ആക്കരുതെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ. ക്രിസ്തുമസ് ദിനത്തിൽ ഹൈക്കോടതി കവലയിൽ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വ്യക്തികളുടെ നിസ്വാർഥമായ പ്രവർത്തനഫലമായിട്ടാണ് പുനരധിവാസ പാക്കേജ് സർക്കാർ അനുവദിച്ചത്. അതിന്റെ ഗുണഫലങ്ങൾ ബന്ധപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കാതെ വന്നാൽ ഗുരുതരമായ വീഴ്ചയായി തന്നെ സമൂഹം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമരപരിപാടി ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്ത ചെയ്തു. നാടിന്റെ വികസനത്തിനു വേണ്ടി വീടും പുരയിടങ്ങളും നഷ്ടപ്പെടുത്തേണ്ടിവന്ന കുടുംബങ്ങൾ ക്രിസ്മസ് പോലുള്ള ഒരു സുദിനത്തിൽ തെരുവിൽ പ്രതിഷേധിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ലെന്ന് അദ്ദഹം പറഞ്ഞു.
യോഗത്തിൽ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അരവിന്ദാക്ഷൻ, വി.പി. വിൽസൺ, കെ.റെജികുമാർ, കെ.പി. സാൽവിൻ, കുരുവിള മാത്യൂസ്, വി.ഡി.മാർട്ടിൻ, മൈക്കിൾ കോതാട്, ജോർജ്ജ് അമ്പാട്ട്, മുളവുകാട് സുരേഷ്, മേരി ഫ്രാൻസിസ് മൂലമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.