പണ്ടു ശത്രു, ഇപ്പോൾ മിത്രം: നജീബ് ജംഗിൻെറ ചങ്കാണിപ്പോൾ കെജ്രിവാൾ
text_fieldsഒരുകാലത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻെറ മുഖ്യ എതിരാളി പ്രതിപക്ഷ പാർട്ടി നേതാക്കളായിര ുനില്ല, ലഫ്റ്റനൻറ് ഗവർണർ നജീബ് ജംഗ് ആയിരുന്നു. കേരള സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോർ വിളി വാർത്തയാകുമ്പോൾ ഓർമയിൽ വരുന്നതും പഴയ ആ കെജ്രിവാൾ - നജീബ് ജംഗ് യുദ്ധമാണ്. സർക്കാർ പാസാക്കുന്ന പല ബില് ലുകളും തിരിച്ചയക്കലായിരുന്നു ലഫ്റ്റനൻറ് ഗവർണറുടെ സ്ഥിരം പരിപാടി പോലും. ഒടുവിൽ പോർവിളികളുടെ മൂർധന്യത്ത ിൽ 2016 ഡിസംബറിൽ നജീബ് ജംഗ് രാജിവെച്ചതോടെയായിരുന്നു രംഗം ഒന്നു ശാന്തമായത്.
പഴയ വില്ലന്മാർ പിൽക്കാലത്ത് നായകരാകുന്ന സിനിമ പോലെ ഒരു തിരിച്ചുവരവാണിപ്പോൾ നജീബ് ജംഗിൻെറത്. ആശാനിപ്പോൾ അരവിന്ദ് കെജ്രിവാളിൻെറ കട ്ട ഫാനാണ്. ‘മുഖ്യമന്ത്രി എന്ന നിലയിൽ അരവിന്ദിൻെറ ഹൃദയം ഏറ്റവും ഉചിതമായ സ്ഥാനത്താണ്’ എന്നു വരെ പറഞ്ഞുകഴിഞ്ഞു അദ്ദേഹം. താനും കെജ്രിവാളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഭരണഘടനയുടെ വ്യാഖ്യാനത്തെ സംബന്ധിച്ച ഭിന്നാഭിപ്രായങ്ങളായിരുന്നുവെന്നാണ് നജീബ് പറയുന്നത്.
ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കെജ്രിവാളിനെ പിന്തുണച്ച് ‘പഴയ ശത്രു’ തന്നെ രംഗത്തുവന്നത് രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ് കാണുന്നത്. കെജ്രിവാൾ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ പരിവർത്തനങ്ങളെ താൻ ഗൗരവപൂർവം നിരീക്ഷിച്ചുവെന്നും അത്തരം നടപടികൾ അംഗീകരിക്കപ്പെടേണ്ടതാണെന്നും ഈ പഴയ ഐ.എ.എസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെടുന്നു. ‘കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ കെജ്രിവാൾ ഏറെ പഠിച്ചു. ഒട്ടേറെ മാറ്റങ്ങൾ അദ്ദേഹത്തിൽ കാണാനുണ്ട്. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ പ്രവർത്തനങ്ങളും ഏറെ പ്രകീർത്തിക്കപ്പെടേണ്ടതാണ്..’ നജീബ് പറയുന്നു. കെജ്രിവാൾ സർക്കാർ ഇനിയും മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവും നജീബ് ജംഗ് പങ്കുവെച്ചു.
കെജ്രിവാളിന് പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ആഗ്രഹം. ഉദ്യോഗസ്ഥന്മാരുമായി അദ്ദേഹത്തിൻെറ ബന്ധം ആദ്യഘട്ടത്തിൽ ഒട്ടും നല്ലതായിരുന്നില്ല. ഔദ്യോഗിക സംവിധാനങ്ങൾക്ക് അതിൻെറതായ വേഗമേയുള്ളു. അതായിരുന്നു താനും കെജ്രിവാളുമായുണ്ടായ ശത്രുതയ്ക്ക് കാരണമെന്നും നജീബ് പറയുന്നു.
2013 ജൂലൈയിൽ കോൺഗ്രസ് സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കെയാണ് മുൻ ഐ.എ.എസ് ഓഫീസറും ജാമിഅ മില്ലിയയിലെ മുൻ വൈസ് ചെയർമാനുമായിരുന്ന നജീബ് ജംഗിനെ ഡൽഹിയിലെ ലഫ്. ഗവർണറായി നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.