പത്മജക്ക് മൂന്നു തവണ ടിക്കറ്റ്, കെ.ടി.ഡി.സിയിലും പദവി; പരാതി ബാക്കി
text_fieldsതിരുവനന്തപുരം: പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തിൽ കോൺഗ്രസിൽ അമ്പരപ്പും നിരാശയും. കരുണാകരന്‍റെ മകൾ പാർട്ടിയെ വഞ്ചിച്ചെന്ന വികാരമാണ് നേതാക്കളും പ്രവർത്തകരും പങ്കുവെക്കുന്നത്.
കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായൻ കെ. കരുണാകരന്‍റെ മകൾ എന്നതുമാത്രമാണ് പത്മജയുടെ രാഷ്ട്രീയ മേൽവിലാസം. 2004ൽ മുകുന്ദപുരം ലോക്സഭ മണ്ഡലത്തിലും 2016ലും 2021ലും തൃശൂർ നിയമസഭ മണ്ഡലത്തിലും പത്മജക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിച്ചതിന്‍റെ പരിഗണന കരുണാകരന്‍റെ മകൾ എന്നത് ഒന്നുകൊണ്ടു മാത്രം.
ലഭിച്ച അവസരങ്ങളിൽ ജനസമ്മതി നേടുന്നതിൽ അവർ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പാർട്ടിയിൽ സജീവമാകുന്ന അവർക്ക് അണികളുടെ മനസ്സ് കീഴടക്കാനായില്ല. അവരുടെ പ്രവർത്തനശൈലിയിലെ പ്രശ്നങ്ങൾ പ്രധാനകാരണമാണെന്ന് അടുപ്പക്കാർ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷവും കെ.ടി.ഡി.സി ചെയർപേഴ്സൺ സ്ഥാനം പാർട്ടി നൽകി. നിലവിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. എന്നാൽ, ദീർഘകാലമായി യോഗത്തിന് എത്താറില്ല. പാർട്ടി പുനഃസംഘടനയിൽ താൻ നിർദേശിച്ചവരെ കെ. സുധാകരൻ പരിഗണിച്ചില്ലെന്നതാണ് പാർട്ടിവിടാനുള്ള പ്രകോപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.