പി.സി. ജോർജ് എൻ.ഡി.എയിലേക്ക്!
text_fieldsകോട്ടയം: ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എൻ.ഡി.എയുടെ ഭാഗമായേക്കും. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കായി വൈകാത െ ഡൽഹിയിലേക്കും പോകുന്നുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണുകയാണ് ലക്ഷ്യം. അന്തിമ തീരുമാനം എടുത്ത ിട്ടില്ലെന്നും ചർച്ച തുടരുകയാണെന്നും തുടര്‍ നടപടികൾക്ക് സംസ്ഥാന സമിതി തന്നെ ചുമതലപ്പെടുത്തിയെന്നും ജോര്‍ജ ് അറിയിച്ചു. അതേസമയം, ജനപക്ഷവുമായി സഹകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി.
രണ്ടാംവട്ടമണ് േജാർജ് എൻ.ഡി.എയിൽ ചേേക്കറാനൊരുങ്ങുന്നത്. പത്തനംതിട്ടയിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ സ്ഥാനാർഥിത്വം ആേൻറാ ആൻറണിക്ക് ഭീഷണിയാവുമെന്ന് കണ്ട് േജാർജിനെ യു.ഡി.എഫിെൻറ ഭാഗമാക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അത് നടന്നില്ല.
അതിനെത്തുടർന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചതിച്ചെന്നും ആരോപിക്കുകയും ചെയ്തിരുന്നു. അവിടെ രക്ഷയില്ലെന്നു കണ്ടതോടെയാണ് വീണ്ടും എൻ.ഡി.എയിലേക്ക് പോകാനൊരുങ്ങുന്നത്.
കുറച്ചുകാലമായി പുതിയ തട്ടകം തേടുകയാണെങ്കിലും ആരും അടുപ്പിക്കാത്ത അവസ്ഥയുണ്ട്. ജോർജിനെ നന്നായി അറിയാവുന്ന ബി.ജെ.പി അധ്യക്ഷനും മുന്നണി വിപുലീകരണത്തിൽ അമിതാവേശം കാട്ടുന്നില്ല.
ശബരിമല സമരത്തിനിടെ, കറുപ്പ് അണിഞ്ഞെത്തി നിയമസഭയിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടിയിലെ ഒരുവിഭാഗം പുറത്തുപോവുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.