തമിഴ്നാട്ടിൽ ഡി.എം.കെ സ്ഥാനാർഥികളായി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ ഉപതെരഞ്ഞെടുപ്പിനുമുള ്ള ഡി.എം.കെ സ്ഥാനാർഥികളുടെ പട്ടികയായി. ഏപ്രിൽ 18ന് നടക്കുന്ന ലോക്സഭ വോെട്ടടു പ്പിൽ സെക്കുലർ പ്രോഗ്രസിവ് അലയൻസിൽ ഡി.എം.കെ 20 ലോക്സഭ സീറ്റിലാണ് ജനിവിധി തേടുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പുതുച്ചേരി ഉൾപ്പെടെ മൊത്തമുള്ള 40 സീറ്റിൽ 20 സീറ്റ് കോൺഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പെട്ട ഘടകകക്ഷികൾക്ക് വീതിച്ചുനൽകി.
ചെന്നൈ മറീന ബീച്ചിലെ കരുണാനിധി സമാധിയിൽ സ്ഥാനാർഥി പട്ടിക സമർപിച്ച് വന്ദിച്ചശേഷമാണ് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പാർട്ടി ആസ്ഥാനമായ ‘അണ്ണാ അറിവാലയ’ത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കലാനിധി വീരാസാമി-നോർത്ത് ചെന്നൈ, തമിഴച്ചി തങ്കപാണ്ഡ്യൻ-സൗത്ത് ചെന്നൈ, ദയാനിധിമാരൻ-സെൻട്രൽ ചെന്നൈ, ടി.ആർ. ബാലു- ശ്രീപെരുംപുമ്പുതുർ, ജി. ശെൽവം-കാഞ്ചീപുരം, ജഗദ്രക്ഷകൻ -അറകോണം, കതിർ ആനന്ദ് -വെല്ലൂർ, ഡോ. ശെന്തിൽകുമാർ -ധർമപുരി, സി.എസ്. അണ്ണാദുരെ -തിരുവണ്ണാമല, ഗൗതം ശിഖാമണി -കള്ളക്കുറിച്ചി, എസ്.ആർ. പാർഥിപൻ -സേലം, എ. രാജ -നീലഗിരി, കെ. ഷൺമുഖസുന്ദരം -പൊള്ളാച്ചി, വേലുച്ചാമി -ഡിണ്ടുഗൽ, പൻരുട്ടി രമേഷ് -കടലൂർ, ഇ. രാമലിംഗം -മയിലാടുതുറൈ, എസ്.എസ്. പളനിമാണിക്കം -തഞ്ചാവൂർ, കനിമൊഴി -തൂത്തുക്കുടി, ധനുഷ് എം. കുമാർ -തെങ്കാശി, ജ്ഞാനദ്രവ്യം -തിരുനൽവേലി എന്നിവരാണ് സ്ഥാനാർഥികൾ.
പുതുച്ചേരിയിലെ തട്ടഞ്ചാവടി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കെ. വെങ്കടേശൻ ഡി.എം.കെ സ്ഥാനാർഥിയാവുമെന്നും പ്രഖ്യാപിച്ചു. പുതുച്ചേരി ലോക്സഭ സീറ്റ് ഡി.എം.കെ മുന്നണിയിലെ കോൺഗ്രസിനാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ എട്ട് സീറ്റുകളിൽ മുഖ്യദ്രാവിഡ കക്ഷികളായ ഡി.എം.കെയും അണ്ണാ ഡി.എം.കെയും തമ്മിലാണ് പോരാട്ടം. രാജ്യസഭാംഗമായ കനിമൊഴി ആദ്യമായാണ് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ടി.ആർ. ബാലു, ദയാനിധി മാരൻ, എ. രാജ, ജഗദ്രക്ഷകൻ, എസ്.എസ്. പളനിമാണിക്കം എന്നിവർ മുൻ യു.പി.എ കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. മാർച്ച് 20 മുതൽ സ്റ്റാലിൻ പ്രചാരണ പര്യടനം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.