ഐ.എസ്.ആർ. ഒ നാവിഗേഷൻ ഉപഗ്രഹ വിക്ഷേപണം വിജയകരം
text_fieldsചെന്നൈ: ഐ.എസ്.ആർ.ഒ നാവിഗേഷൻ ഉപഗ്രഹമായ എൻ.എസ്‍.വി -01 വിജയകരമായി വിക്ഷേപിച്ചു. ജി.എസ്.എൽ.വി -എഫ്12 ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10.42നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
2232 കിലോ ഭാരമുള്ള ഉപഗ്രഹം നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) സംഘത്തിലെ ആദ്യത്തെ രണ്ടം തലമുറ ഉപഗ്രഹമാണ്. സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ഐ.എസ്.ആർ.ഒ വികസിപ്പിച്ച ഏഴ് ഉപഗ്രഹങ്ങളുടെ സംവിധാനമാണ് നാവിക്.
251 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ 20 മിനിട്ടിനുള്ളിലാണ് ഉപഗ്രഹം എത്തിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റൂബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്.
പൊതുജനങ്ങൾക്ക് ജി.പി.എസിനു സമാനമായി സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ് സേവനം നൽകുന്നത് നാവിക് ആണ്. ഇന്ത്യയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍നിന്ന് 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും നാവിക്കിന്റെ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.