യു.എസിൽ മഴക്കൊപ്പം പെയ്തത് മീനുകളും -ചിത്രം കാണാം
text_fieldsടെക്സാസ്: മഴയെക്കുറിച്ച് കേട്ടിട്ടുണ്ടാകും, എന്നാൽ മീൻ മഴയെക്കുറിച്ചോ. യു.എസ് ടെക്സസിലെ ടെക്സാർക്കാന നഗരം ബുധനാഴ്ച സാക്ഷ്യം വഹിച്ചത് മീൻ മഴക്കായിരുന്നു. മീൻ മഴയുടെ ചിത്രങ്ങൾ പ്രദേശവാസികൾ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ചുഴലിക്കാറ്റ് കടലിൽ രൂപം കൊള്ളുമ്പോൾ വെള്ളത്തിലുണ്ടായിരുന്ന വസ്തുക്കളും ജീവികളുമെല്ലാം കാററിനൊപ്പം മുകളിലേക്ക് പൊങ്ങും. ഏറെ ദൂരം ചെല്ലുമ്പോൾ അവിടത്തെ താപവ്യത്യാസം മൂലം ചുഴലിക്കാറ്റിന് വ്യതിയാനം സംഭവിക്കുന്നു. ഇതോടെ മുകളിലേക്ക് പൊങ്ങിപോയവയെല്ലാം തിരിച്ച് ഭൂമിലേക്ക് തന്നെ പതിക്കും. മീനുകളെ ഇത്തരത്തിൽ മുകളിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ മീൻ മഴയായി മറ്റൊരിടത്ത് പതിക്കും.
തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയവ ഈ പ്രതിഭാസത്തിൽ ഭൂമിയിൽ പതിക്കാറുണ്ടെന്നും ടെക്സാർക്കാന സിറ്റിയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
'എല്ലാ അടവുകളും പുറത്തെടുത്താണ് 2021ന്‍റെ മടങ്ങിപോക്ക്. ടെക്സാർക്കാനയിൽ ഇന്ന് മീൻ മഴ പോലും പെയ്തു. ഇത് തമാശയല്ല' - മീനിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.