ബ്രസീൽ നന്നായി കളിച്ചു; പ്രകടനം ഇനിയും ഉയരണം
text_fieldsബ്രസീൽ x കോസ്റ്ററീക
അബ്ദുൽ ഹക്കീം (മുൻ ഇന്ത്യൻ താരം)
1 ബ്രസീലിനായിരുന്നു ആധിപത്യം. കൂടുതൽ അവസരങ്ങളും അവർക്കായിരുന്നു. അരഡസൻ ഗോളെങ്കിലും പിറക്കേണ്ടതായിരുന്നു.
2 കോസ്റ്ററീകക്ക് പ്രതിരോധമോ മുൻനിരയോ ആയിരുന്നില്ല താരം. ഗോൾകീപ്പർ കെയ്ലർ നവാസായിരുന്നു അവരുടെ ശക്തി. അദ്ദേഹത്തിെൻറ ഗംഭീര പ്രകടനമാണ് ഗോളെണ്ണം രണ്ടിൽ ഒതുക്കിയത്. മാൻ ഒാഫ് ദി മാച്ചിന് അദ്ദേഹമാണ് അർഹൻ.
3 രണ്ടാം പകുതിയിൽ ബ്രസീൽ ഏറെ നന്നായി കളിച്ചു. അവസരങ്ങളും ഒരുക്കി. എന്നാൽ, ഫിനിഷിങ്ങിെൻറ പോരായ്മ ഗോൾ അകറ്റുകയായിരുന്നു.
വരാനിരിക്കുന്ന എതിരാളികൾ ഇതിനെക്കൾ മികച്ചതായതിനാൽ പ്രകടനം ഇനിയും ഉയരണം. നെയ്മറിെൻറ എക്സ്ട്രാ ഒാർഡിനറി പ്രകടനവും പുറത്തുവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.