ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റാൻ ഗവേണിങ് കൗൺസിൽ നിർദേശിച്ചു; അവഗണിച്ച് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിെൻറ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഐ.പി.എൽ ഗവേണിങ് കൗൺസിലാണ് ടൂർണമെൻറ് യു.എ.ഇയിലേക്ക് മാറ്റാൻ നിർദേശിച്ചത്. എന്നാൽ, ഇത് ബി.സി.സി.ഐ അവഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഐ.പി.എൽ നടത്തുന്നതിനോട് യു.എ.ഇയും അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബി.സി.സി.ഐ നിർദേശം ലഭിച്ചാലുടൻ ഇതിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങാനായിരുന്നു യു.എ.ഇ തീരുമാനം. കഴിഞ്ഞ വർഷം യു.എ.ഇയിലെ മൂന്ന് വേദിങ്ങളിലായിരുന്നു ഐ.പി.എൽ നടത്തിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ട്വൻറി 20 മത്സരങ്ങൾ നടത്തിയ ആത്മവിശ്വാസത്തിലായിരുന്നു ബി.സി.സി.ഐയെന്നാണ് സൂചന. അതുപോലെ ഐ.പി.എല്ലും നടത്താമെന്ന് അവർ കണക്കു കൂട്ടി. എന്നാൽ, ടൂർണമെൻറ് തുടങ്ങി ദിവസങ്ങൾക്കകം തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.