ചെന്നൈയിൽ അശ്വിൻമേധം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻജയം
text_fieldsചെന്നൈ: 119 റൺസും എട്ടുവിക്കറ്റുമായി തന്‍റെ സ്വന്തം ചെപ്പോക്ക് സ്റ്റേഡിയത്തിൽ രവിചന്ദ്രൻ അശ്വിൻ നടത്തിയ അശ്വമേധത്തിന് മറുപടിയില്ലാതെ ഇംഗ്ലീഷുകാർ നാണംകെട്ടു.ആദ്യ ടെസ്റ്റിലെ പരാജയത്തിന് പലിശ സഹിതം കണക്കുവീട്ടിയ ഇന്ത്യ 317 റൺസിനാണ് ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത്. നാലാം ദിനം പൊരുതാൻപോലുമാകാതെയാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നിൽ അടിയറവ് പറഞ്ഞത്.
മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഉയർത്തിയ റൺ ഹിമാലയം നാലാംദിനം കയറാനൊരുങ്ങിയ ഇംഗ്ലണ്ടിന് മേൽ ഇന്ത്യൻ സ്പിന്നർമാർ അഴിഞ്ഞാടുകയായിരുന്നു. നാലാംദിനം തന്‍റെ ആദ്യപന്തിൽ തന്നെഡൊമിനിക് ലോറൻസിനെ പുറത്താക്കി ആർ.അശ്വിനാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടുപിന്നാലെ ബെൻസ്റ്റോക്സ് (8), ഒലി പോപ്പ് (12), ബെൻ ഫോക്സ് (2), ഒലിസ്റ്റോൺ (0) തുടങ്ങിയവരും നിരയായി കൂടാരം കയറി. ഒരറ്റത്ത് പിടിച്ചുനിന്ന ജോറൂട്ട് (33), വാലറ്റത്ത് അടിച്ചുതകർത്ത മുഈൻ അലി (18 പന്തിൽ 43) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും താളം കണ്ടെത്തിയത്.
അരേങ്ങറ്റ ടെസ്റ്റിനിറങ്ങിയ അക്സർ പേട്ടൽ അഞ്ച് വിക്കറ്റെടുത്തപ്പോൾ അശ്വിൻ മൂന്നും കുൽദീപ് യാദവ് രണ്ടുംവിക്കറ്റുകൾ വീഴ്ത്തി. രണ്ടാമിന്നിങ്സിൽ ഇന്ത്യക്കായി മുഴുവൻ വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നർമാരാണ്. ജയത്തോടെ നാലുമത്സരങ്ങളങ്ങിയ പരമ്പരയിൽ ഇരുടീമുകൾ ഓരോ മത്സരം ജയിച്ചു. ഫെബ്രുവരി 24മുതൽ അഹമ്മദാബാദ് സർദാർ പേട്ടൽ സ്റ്റേഡിയത്തിലാണ് മൂന്നാംടെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.