കുൽദീപ് യാദവിന് മൂന്നു വിക്കറ്റ്; വിൻഡീസിനെതിരെ ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം
text_fieldsപ്രോവിഡൻസ് (ഗയാന): വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു.
ആതിഥേയർക്കായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. ബ്രാൻഡൻ കിങ് 42 പന്തിൽ 42 റൺസെടുത്തും കൈൽ മേയേഴ്‌സ് 20 പന്തിൽ 25 റൺസെടുത്തുമാണ് പുറത്തായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 7.4 ഓവറിൽ 55 റൺസെടുത്തു. ജോൺസൺ ചാൾസ് (14 പന്തിൽ 12), നിക്കോളാസ് പൂരൻ (12 പന്തിൽ 20), ഷിമ്രോൺ ഹെറ്റ്‌മെയർ (എട്ടു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നായകൻ റോവ്‌മാൻ പവൽ 19 പന്തിൽ 40 റൺസെടുത്തും റൊമാരിയോ ഷെപ്പേർഡ് അഞ്ചു പന്തിൽ രണ്ടു റൺസെടുത്തും പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവതാരം യശസ്വി ജയ്സ്വാൾ ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷനു പകരക്കാരനായാണ് ജയ്സ്വാൾ പ്ലെയിങ് ഇലവനിലെത്തിയത്. രവി ബിഷ്‌ണോയിക്കു പകരക്കാരനായാണ് കുൽദീപ് യാദവും ടീമിലെത്തിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് ഇന്നത്തെ കളിയിൽ ജയിക്കാതെ രക്ഷയില്ല. തോൽക്കുന്നപക്ഷം ഏഴു വർഷത്തിന് ശേഷം ആദ്യമായി വെസ്റ്റിൻഡീസിനോട് ട്വന്റി20 പരമ്പര നഷ്ടമാവും.
ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ.
വെസ്റ്റ് ഇൻഡീസ്: റോവ്‌മാൻ പവൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പൂരൻ, അകീൽ ഹുസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിങ്, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.