Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇർഫാൻ പത്താനും കോവിഡ്​​; രോഗം ബാധിക്കുന്ന ഇന്ത്യൻ ലെജൻഡ്​സിലെ നാലാമത്തെ താരം
cancel
Homechevron_rightSportschevron_rightCricketchevron_rightഇർഫാൻ പത്താനും...

ഇർഫാൻ പത്താനും കോവിഡ്​​; രോഗം ബാധിക്കുന്ന ഇന്ത്യൻ ലെജൻഡ്​സിലെ നാലാമത്തെ താരം

text_fields
bookmark_border

ബറോഡ: സഹോദരൻ യൂസുഫ്​ പത്താന്​ പിന്നാലെ, മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താനും കോവിഡ്​ സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം ഇർഫാൻ ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്​. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടിൽ ക്വാറന്‍റീനിലാണെന്നും താരം കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഉടന്‍ കോവിഡ് പരിശോധന നടത്തണമെന്നും ഇർഫാൻ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്​.

ഇന്ത്യൻ ലെജൻഡ്​സ്​ കിരീടം നേടിയ റോഡ്​ സേഫ്​റ്റി സീരീസിൽ പ​ങ്കെടുത്ത നാലാമത്തെ താരത്തിനാണ്​ കോവിഡ്​ ബാധിച്ചിരിക്കുന്നത്​. നേരത്തെ, നായകൻ സചിൻ ടെണ്ടുൽക്കർക്കും എസ്​ ബദരീനാഥിനും യൂസുഫ്​ പത്താനും പോസിറ്റീവായതായി അറിയിച്ചിരുന്നു. യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, മുനാഫ് പട്ടേല്‍, മന്‍പ്രീത് ഗോണി, പ്രഗ്യാന്‍ ഓജ എന്നിവരും സീരീസിൽ ഇന്ത്യക്കായി കളിച്ചിരുന്നു. കാണികളെ അനുവദിച്ച് കൊണ്ടായിരുന്നു ടൂർണമെന്‍റ്​ സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathan​Covid 19
News Summary - irfan pathan tests positive for covid 19
Next Story