ആസ്ട്രേലിയക്ക് വൻ തിരിച്ചടി; പിങ്ക് ബോൾ ടെസ്റ്റിൽ ഹെയ്സൽവുഡ് പുറത്ത്
text_fieldsബോർഡർ-ഗവാസ്കർ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുമ്പ് ആസ്ട്രേലിയൻ ടീമിന് തിരിച്ചടി. ടീമിലെ സൂപ്പർ പേസ് ബൗളറായ ജോഷ് ഹെയ്സൽവുഡ് പരിക്ക് മൂലം രണ്ടാം മത്സരത്തിൽ കളിക്കില്ല. സൈഡ് സ്ട്രെയ്ൻ ഇഞ്ചുറി മൂലമാണ് അദ്ദേഹത്തിന് മത്സരം നഷ്ടമാകുന്നത്. സീൻ അബോട്ട്, ബ്രണ്ടൻ ഡോഗട്ട് എന്നീ രണ്ട് അൺ ക്യാപ്പഡ് താരങ്ങളെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള മുഴുവൻ ടീമിൽ ഉൾപ്പെടുത്തി.
നിലവിൽ സ്കോഡിലുളള സ്കോട്ട് ബോളണ്ട് ഹെയ്സൽവുഡിന് പകരം കളത്തിൽ ഇറങ്ങിയേക്കും. പെർത്തിലെ വമ്പൻ തോൽവിയുമായി പരമ്പരയിൽ പുറകിൽ നിൽക്കുന്ന ആസ്ട്രേലിയക്ക് ഇത് വീണ്ടും തിരിച്ചടിയാകുന്നുണ്ട്. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് ഇന്ത്യൻ ബാറ്റർമാരെ ഹെയ്സൽവുഡ് പറഞ്ഞുവിട്ടിരുന്നു. രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും ഹെയ്സൽവുഡ് സ്വന്തമാക്കി. ഇന്ത്യൻ ബാറ്റർമാർ ആറാടിയ രണ്ടാം ഇന്നിങ്സിൽ 21 ഓവർ പന്തെറിഞ്ഞ ഹെയ്സൽവുഡ് 28 റൺസ് മാത്രമാണ് വിട്ടുനൽകിയത്.
അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റ് മത്സരം ഡേ നൈറ്റ് മത്സരമാണ്. മികച്ച റെക്കോഡാണ് ഹെയ്സൽവുഡിന് ഡേ നൈറ്റ് മത്സരങ്ങളിലുള്ളത്. 2021ലെ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ അഡ്ലെയ്ഡിൽ നടന്ന ഡേ നൈറ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ 36 റൺസിന് ഓൾ ഔട്ടാക്കുന്നതിൽ ഹെയ്സൽവുഡ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. എട്ട് റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റാണ് ആ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയത്.
ഹെയ്സൽവുഡിന് പകരമെത്തുന്ന ബോളണ്ട് ഒരു വർഷത്തിന് ശേഷമായിരിക്കും ആസ്ട്രേലിയക്ക് വേണ്ടി കളത്തിൽ ഇറങ്ങുക. ഇന്ത്യയും പ്രൈം മിനിസ്റ്റർ ഇലവനും ഏറ്റുമുട്ടുന്ന മത്സരത്തിൽ ബോളണ്ട് കളിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.