പോരാട്ട വീര്യം കരുത്താക്കി പാകിസ്താൻ
text_fieldsക്രിക്കറ്റ് സാമ്രാജ്യത്തെ അതികായരാണ് പാകിസ്താൻ. പോരാട്ട വീര്യം കൊണ്ട് പ്രശസ്തി നേടിയ ടീം. ഐ.സി.സി പ്രധാന ടൂർണമെന്റുകളിലെല്ലാം കിരീടം ചൂടിയ പ്രമുഖരുടെ പട്ടികയിൽ തങ്ങളുടേതായൊരിടം കണ്ടെത്തിയവർ. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ കത്തിക്കയറാൻ പാകത്തിലുള്ള സ്ക്വാഡ്. ഇത്തവണ ട്വന്റി20 ലോകകപ്പിനായി ടീമൊരുങ്ങുന്നത് പലതും പ്രതീക്ഷിച്ച് തന്നെയാണ്. അതിനെ ശരിവെക്കുന്ന പരിശീലന മുറകളിലൂടെയാണ് ടീമിപ്പോൾ സഞ്ചരിക്കുന്നത്. താരങ്ങളുടെ ഫിസിക്കൽ പെർഫോമൻസിൽ പഴികേട്ട കഴിഞ്ഞ കാലങ്ങളെ തരണം ചെയ്യാനെന്നോണം ആർമി ബെയ്സിലടക്കം ട്രെയിനിങ് പൂർത്തിയാക്കിയ ടീമിന്റെ ആത്മവിശ്വാസം പ്രതീക്ഷയേറിയതാണ്.
നേരത്തേ വിരമിച്ച മുഹമ്മദ് ആമിറും ഇമാദ് വസീമും തിരിച്ചെത്തിയത് പച്ചപ്പടക്ക് ഉണർവായിട്ടുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും സെൻസേഷനൽ ബാറ്റിങ് മികവ് പുറത്തെടുക്കുന്ന പ്ലയേസ് പാകിസ്താൻ നിരയുടെ പ്രത്യേകതയാണ്. ക്യാപ്റ്റൻ ബാബർ അസം നയിക്കുന്ന മുൻനിര ബാറ്റർമാരുടെയും ഷദാബ് ഖാനും ഇഫ്തിഖാര്‍ അഹ്മദും നയിക്കുന്ന ആൾറൗണ്ട് നിരയും ഷഹീന്‍ഷാ അഫ്രീദിയും നസീം ഷാ നയിക്കുന്ന ബാളിങ് സ്ക്വാഡും ടീമിന് നൽകുന്ന പ്രതീക്ഷ വലുതാണ്. കരുത്തരായ ഈ സ്ക്വാഡിനെ വീഴ്ത്താൻ എതിരാളികൾ ഒരൽപ്പം വിയർക്കേണ്ടി വരുമെന്ന് ചുരുക്കം. ഏകദിന ലോകകപ്പിനുശേഷം പരിശീലക സ്ഥാനത്തെ മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട് ടീം. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഗാരി കേഴ്സ്റ്റണാണ് നിലവിൽ മുഖ്യ പരിശീലകൻ.
പാകിസ്താൻ സ്ക്വാഡ്
ബാബര്‍ അഅ്സം
(ക്യാപ്റ്റന്‍)
അബ്റാര്‍ അഹ്മദ്
അഅ്സം ഖാൻ
ഫഖര്‍ സമാന്
ഹാരിസ് റഊഫ്
ഇഫ്തിഖാര്‍ അഹ്മദ്
ഇമാദ് വസീം
മുഹമ്മദ് അബ്ബാസ് അഫ്രീദി
മുഹമ്മദ് ആമിര്‍
മുഹമ്മദ് റിസ്വാന്
നസീം ഷാ
സയിം അയ്യൂബ്
ഷദാബ് ഖാന്
ഷഹീന്‍ഷാ അഫ്രീദി
ഉസ്മാന് ഖാന്
ഗാരി കേഴ്സ്റ്റൺ
(പരിശീലകൻ)
ഗ്രൂപ് എ-പാകിസ്താന്റെ മത്സരങ്ങൾ
ജൂൺ 06 Vs യു.എസ്.എ
ജൂൺ 09 Vs ഇന്ത്യ
ജൂൺ 11 Vs കാനഡ
ജൂൺ 16 Vs അയർലൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.