Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കൻ...

ദക്ഷിണാഫ്രിക്കൻ കളിക്കാരന്​ കോവിഡ്​; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം മാറ്റി

text_fields
bookmark_border
ദക്ഷിണാഫ്രിക്കൻ കളിക്കാരന്​ കോവിഡ്​; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം മാറ്റി
cancel

കേപ്​ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ടീമിലെ കളിക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെത്തുടർന്ന്​ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയി​െല ആദ്യ മത്സരം മാറ്റി. ക്രിക്കറ്റ് സൗത്ത്​ ​ആഫ്രിക്കയും ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡും സംയുക്തമായാണ്​ തീരുമാനമെടുത്തത്​.

ഞായറാഴ്​ച പാളിൽ നടക്കേണ്ട മത്സരം ഷെഡ്യൂൾ പ്രകാരം നടക്കും. മാറ്റിവെച്ച മത്സരം തിങ്കളാഴ്​ച കേപ്​ടൗണിൽ വെച്ച്​ തന്നെ അരങ്ങേറും. ബുധനാഴ്​ച അതേ വേദിയിൽ വെച്ചാണ്​ പരമ്പരയിലെ അവസാന മത്സരം. ആദ്യം നടന്ന ട്വൻറി20 പരമ്പര 3-0ത്തിന്​ തൂത്തുവാരിയ ഇംഗ്ലണ്ട്​ മികച്ച ഫോമിലാണ്​.

നവംബർ 18ന്​ ശേഷം ദക്ഷിണാ​ഫ്രിക്കൻ സ്​ക്വാഡിൽ പെട്ട മൂന്നാമത്തെ വ്യക്തിക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ മറ്റ്​ രണ്ട്​ കളിക്കാരോട്​ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africasa vs eng​Covid 19
Next Story