സൂര്യനെ പോലെ വെട്ടിത്തിളങ്ങി 'സ്കൈ'; കലണ്ടർ വർഷം 1000 റൺസ് പൂർത്തിയാക്കി
text_fieldsമെൽബൺ: ട്വന്റി 20 ക്രിക്കറ്റിൽ ഈ കലണ്ടർ വർഷം 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്. സിംബാബ്‌വെക്കെതിരെ തകർപ്പൻ അർധസെഞ്ച്വറി നേടിയതോടെയാണ് ട്വന്റി 20യിലെ ലോക ഒന്നാം നമ്പർ താരം പുതിയ നാഴികക്കല്ല് പിന്നിട്ടത്. 25 പന്തിൽ നാലു സിക്‌സും ആറ് ഫോറുമടക്കം 244 സ്ട്രൈക്ക് റേറ്റോടെ 61 റൺസാണ് സൂര്യ അടിച്ചെടുത്തത്.
ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുന്ന സൂര്യ ലോകകപ്പിൽ തകർപ്പൻ ഫോമിലാണ്. 15, 51, 68, 30, 61 എന്നിങ്ങനെയാണ് ഇന്ത്യക്കായി താരത്തിന്റെ സംഭാവന. 75 റൺസ് ശരാശരിയിൽ ആകെ നേടിയത് 225 റൺസാണ്. 193.96 ആണ് 'സ്കൈ' എന്ന് വിളിപ്പേരുള്ള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
സൂര്യയുടെയും തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.എൽ രാഹുലിന്റെയും മൂന്ന് വിക്കറ്റ് നേടിയ ആർ. അശ്വിന്റെയും മികവിൽ ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യ 71 റൺസിന്റെ തകർപ്പൻ ജയമാണ് നേടിയത്. കളി തുടങ്ങും മുമ്പെ സെമി ഉറപ്പിച്ച ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയ ഇന്ത്യക്കെതിരെ സിംബാബ്വെ 115 റൺസിന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.