അമ്പയര്‍ ക്യാച്ചെടുത്താല്‍ എന്താ കുഴപ്പം! ധര്‍മസേന വൈറലായി, ജയസൂര്യയുടെ റെക്കോഡ് തകര്‍ന്നു!
text_fieldsഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കുന്ന റഫറിയുടെ ദേഹത്ത് തട്ടി പന്ത് എതിര്‍ ടീമിലെ കളിക്കാരന് ലഭിക്കുന്നതൊക്കെ സര്‍വസാധാരണ കാഴ്ചയാണ്. ക്രിക്കറ്റ് നിയന്ത്രിക്കുന്ന അമ്പയര്‍ ക്യാച്ചെടുക്കാന്‍ തുനിഞ്ഞാലോ! അത് അസാധാരാണ കാഴ്ചയാണ്. അതുകൊണ്ടാണ്, ആസ്‌ട്രേലിയ-ശ്രീലങ്ക ഏകദിന മത്സരത്തില്‍ ക്യാച്ചെടുക്കാന്‍ ആക്ഷനിട്ട കുമാര്‍ ധര്‍മസേന വൈറല്‍ പിക് ആയത്.
ആസ്‌ട്രേലിയ ബാറ്റ് ചെയ്യുമ്പോള്‍ സ്‌ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്നു ധര്‍മസേന. പെട്ടെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരെയുടെ ലോഫ്റ്റഡ് ഷോട്ട് ധര്‍മസേനക്കരികിലേക്ക് പറന്നെത്തിയത്. തൊണ്ണൂറുകളില്‍ ജോണ്ടി റോഡ്‌സിനോട് മത്സരിച്ച് ഫീല്‍ഡ് ചെയ്ത ലങ്കന്‍ പ്ലെയറായിരുന്നു ധര്‍മസേന. ഒരു ക്യാച്ചും ആ കൈയില്‍ നിന്ന് ചോര്‍ന്ന് പോയിട്ടില്ല. അമ്പത്തൊന്നാം വയസില്‍ അമ്പയറുടെ ജോലിയെടുക്കുമ്പോഴും നേരെ ക്യാച്ചിന് കണക്കായി വരുന്ന പന്ത് കണ്ടാല്‍ ധര്‍മസേനയുടെ കൈ വിറയ്ക്കും,ക്യാച്ചെടുക്കാന്‍!
അലക്‌സ് കാരെ ഒരു നിമിഷം സ്തംഭിച്ചു പോയി ധര്‍മസേന ക്യാച്ചെടുക്കാന്‍ ഭാവിച്ചപ്പോള്‍. പന്ത് ദേഹത്ത് തട്ടാതെ ധര്‍മസേന ഒഴിഞ്ഞു മാറിയപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആ നിമിഷം ആസ്വദിച്ചു. ക്രിക്കറ്റ് ആസ്‌ട്രേലിയ ഒഫിഷ്യലായി ട്വീറ്റ് ചെയ്തു ഈ സംഭവം. ക്യാച്ച്! അമ്പയര്‍ കുമാര്‍ ധര്‍മസേന ക്രിക്കറ്റ് പ്ലെയറായി തിരിച്ചെത്താനുള്ള ഭാവത്തിലായിരുന്നു. നന്ദി, ആ ക്യാച്ചെടുക്കാതിരുന്നതിന്! -ഇതായിരുന്നു ട്വീറ്റ്.
Catch! Umpire Kumar Dharmasena looks like he wants to get into the action...
— cricket.com.au (@cricketcomau) June 19, 2022
Thankfully he didn't #SLvAUS pic.twitter.com/M4mA1GuDW8
ശ്രീലങ്കയുടെ മുന്‍ താരവും കമെന്‍റേറ്ററുമായ റസല്‍ അര്‍നോള്‍ഡിനും ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ് കണ്ട് ചിരിയടക്കാന്‍ സാധിക്കുന്നില്ല. നിരവധി പേരാണ് ധര്‍മസേനയുടെ ഈ തമാശ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.
ശ്രീലങ്കക്കായി 141 ഏകദിനങ്ങളും 31 ടെസ്റ്റും കളിച്ച ധര്‍മസേന ഐ.സി.സി ലോകകപ്പ് ഫൈനല്‍ കളിക്കുകയും അമ്പയറിങ് ചെയ്യുകയും ചെയ്ത ഏക വ്യക്തിയാണ്.
മൂന്നാം ഏകദിനം ജയിച്ച് ശ്രീലങ്ക പരമ്പരയില്‍ 2-1ന് മുന്നിലെത്തി. പാഥും നിസാങ്കയുടെ സെഞ്ചുറിയാണ് ലങ്കക്ക് ജയമൊരുക്കിയത്. ആസ്‌ട്രേലിയക്കെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന ലങ്കന്‍ ബാറ്റര്‍ എന്ന റെക്കോഡ് ഈ മത്സരത്തില്‍ നിസാങ്ക സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.