ഓസീസിനെതിരെ ‘സെഞ്ച്വറി മത്സരം’ കളിച്ച് കോഹ്ലി; ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരം...
text_fieldsബ്രിസ്ബെയ്ൻ: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം മഴയെടുത്തു. ഇടക്കിടെ രസംകൊല്ലിയായി മഴയെത്തിയതോടെ ആദ്യദിനം 13.2 ഓവർ മാത്രമാണ് ഇന്ത്യക്ക് പന്തെറിയാനായത്. വിക്കറ്റൊന്നും നഷ്ടമില്ലാതെ 28 റൺസെന്ന നിലയിലാണ് ഓസീസ്.
ഓപ്പണർമാരായ നഥാൻ മക്സ്വീനെയും (33 പന്തിൽ നാല്) ഉയ്മാൻ ഖ്വാജയുമാണ് (47 പന്തിൽ 19) ക്രീസിലുള്ളത്. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്‍റെ തോൽവി വഴങ്ങിയ രോഹിത് ശർമയും സംഘവും ബ്രിസ്ബെയ്നിലെ ഗാബയിൽ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതിനിടെ മൂന്നാം ടെസ്റ്റ് കളിക്കാനിറങ്ങിയ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഒരു അപൂർവ നാഴികക്കല്ല് സ്വന്തമാക്കി.
ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി ആസ്ട്രേലിയക്കെതിരെ കോഹ്ലിയുടെ നൂറാം മത്സരമാണിത്. ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആസ്ട്രേലിയക്കെതിരെ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി നൂറാം മത്സരം കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് കോഹ്ലി. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറാണ് ഇതിനു മുമ്പ് ഓസീസിനെതിരെ നൂറിലധികം മത്സരങ്ങൾ കളിച്ച താരം. നൂറാം മത്സരത്തിൽ കോഹ്ലി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയെങ്കിലും അഡലെയ്ഡിൽ താരം നിരാശപ്പെടുത്തി.
രണ്ടാം ടെസ്റ്റിൽ ഏഴ്, 11 എന്നിങ്ങനെയാണ് താരത്തിന്‍റെ രണ്ടു ഇന്നിങ്സുകളിലെയും സ്കോർ. ബ്രിസ്ബെയ്നിൽ സെഞ്ച്വറി നേടിയാൽ മറ്റൊരു നേട്ടം കൂടി താരത്തെ കാത്തിരിക്കുന്നുണ്ട്. മുൻ താരം സുനിൽ ഗവാസ്കറിനുശേഷം ആസ്ട്രേലിയയിലെ അഞ്ചു വലിയ സ്റ്റേഡിയങ്ങളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകും കോഹ്ലി. രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റ് കളിക്കുന്നത്.
രവിചന്ദ്രൻ അശ്വിനു പകരം രവീന്ദ്ര ജദേജയും ഹർഷിത് റാണക്കു പകരം ആകാശ്ദീപ് സിങ്ങും ടീമിലെത്തി. ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജോഷ് ഹെയ്സൽവുഡ്, സ്കോട് ബോളണ്ടിനു പകരം ടീമിൽ മടങ്ങിയെത്തി.
ഓസീസിനെതിരെ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങൾ;
1. സചിൻ ടെണ്ടുൽക്കർ (ഇന്ത്യ) -110 മത്സരങ്ങൾ
2. വിരാട് കോഹ്ലി (ഇന്ത്യ) -100 മത്സരങ്ങൾ
3. ഡെസ്മോണ്ട് ഹെയ്ൻസ് (വെസ്റ്റിൻഡീസ്) -97 മത്സരങ്ങൾ
3. എം.എസ്. ധോണി (ഇന്ത്യ) -91 മത്സരങ്ങൾ
4. സർ വിവിയൻ റിച്ചാർഡ്സ് (വെസ്റ്റിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.