Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നേടിയത്​ 267 റൺസ്​!; ആദ്യ ടെസ്​റ്റ്​ സെഞ്ച്വറി അവിസ്​മരണീയമാക്കി സാക്​ ക്രോളി
cancel
Homechevron_rightSportschevron_rightCricketchevron_rightനേടിയത്​ 267 റൺസ്​!;...

നേടിയത്​ 267 റൺസ്​!; ആദ്യ ടെസ്​റ്റ്​ സെഞ്ച്വറി അവിസ്​മരണീയമാക്കി സാക്​ ക്രോളി

text_fields
bookmark_border

സതാംപ്​ടൻ: സ്വപ്​നങ്ങൾക്കും മുകളിലാണ്​ ഇംഗ്ലണ്ടി​െൻറ പുതുമുഖതാരം സാക്​ ക്രോളി. പാകിസ്​താനെതിരായ മൂന്നാം ടെസ്​റ്റി​െൻറ അഞ്ചാം ഒാവറിൽ ഒാപണർ റോറി ബേൺസ്​ പുറത്തായി മടങ്ങു​േമ്പാൾ വൺ ഡൗൺ ആയി ക്രീസിലെത്തിയ ​ക്രോളിക്ക്​ ഭേദപ്പെട്ട ഒരു സ്​കോർ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാൽ, ടീം ആവശ്യപ്പെട്ട സമയത്തെ നിർണായക ഇന്നിങ്​സുമായി സ്വപ്​നലോകത്താണ്​ 22കാരനിപ്പോൾ.

കരിയറിലെ കന്നി സെഞ്ച്വറിയെ ഇരട്ട സെഞ്ച്വറിയാക്കി മാറ്റിയ ക്രോളിക്ക്​ ആരാധകർ ഏറുന്നു. നാലിന്​ 127 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ക്രോളി മടങ്ങു​േമ്പാൾ അഞ്ചിന്​ 486ലെത്തിച്ചിരുന്നു. 267 റൺസ്​ എന്ന കരിയറിലെ ഏറ്റവും ഉയർന്ന സ്​കോർ പിറന്നപ്പോൾ, മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏറ്റവും ശക്​തമായ നിലയിലുമെത്തിക്കാൻ കഴിഞ്ഞു. ജോസ്​ ബട്​ലറി​െൻറ കൂട​ി സെഞ്ച്വറി (152) ബലത്തിൽ എട്ട്​ വിക്കറ്റിന്​ 583 എന്ന നിലയിലാണ്​ ഇംഗ്ലണ്ട്​ ഡിക്ലയർ ചെയ്​തത്​.


''മികച്ച സ്​കോറൊന്നും ഞാൻ സ്വപ്​നംകണ്ടിരുന്നില്ല. നന്നായി കളിക്കണമെന്നു മാത്രമായിരുന്നു ലക്ഷ്യം. ഇപ്പോൾ ടീമിനെ മികച്ചനിലയിൽ എത്തിക്കാനായതിൽ സന്തോഷം'' -രണ്ടാം ദിനത്തി​െൻറ ഇന്നിങ്​സിനും ശേഷം ക്രോളി പറയുന്നു. 143 വർഷം പഴക്കമുള്ള ടെസ്​റ്റ്​ ചരിത്രത്തിൽ ആദ്യ സെഞ്ച്വറിക്കാ​ര​െൻറ പേരിൽ കുറിക്കുന്ന ഏറ്റവും ഉയർന്ന ഏഴാമത്തെ സ്​കോർ ആണിത്​. ഗാരി സോബേഴ്​സ്​ (365), ബോബ്​ സിംപ്​സൺ (311), കരുൺ നായർ (303), ടിപ്​ ഫോസ്​റ്റർ (287), ബ്രയാൻ ലാറ (277), സഹീർ അബ്ബാസ്​ (274) എന്നിവർക്കു പിന്നിലായി ഇനി സാക്​ ക്രോളിയു​െട പേരുമുണ്ടാവും.

ക്രോളിയുടെ ആരാധകരായവരുടെ കൂട്ടത്തിൽ ബി.സി.സി.​െഎ പ്രസിഡൻറും മുൻ ഇന്ത്യൻ നായകനുമായ സൗരവ്​ ഗാംഗുലിയും ഉണ്ട്​. ''മൂന്നാം നമ്പറിൽ ഇംഗ്ലണ്ട്​ മികച്ചൊരു താരത്തെ കണ്ടെത്തി. ക്ലാസ്​ ​​െപ്ലയറെ അനുസ്​മരിപ്പിക്കുന്നു. എല്ലാ ഫോർമാറ്റിലും അദ്ദേഹത്തെ ഇനി പതിവായി കാണാമെന്ന്​ പ്രതീക്ഷിക്കുന്നു'' -ക്രോളിയുടെ കളി കണ്ട ഗാംഗുലിയുടെ വിലയിരുത്തൽ ഇങ്ങനെയായിരുന്നു.

അഞ്ചാം വിക്കറ്റിൽ ബട്​ലറും ​േ​ക്രാളിയും ചേർന്ന്​ 359 റൺസാണ്​ നേടിയത്​. ഇംഗ്ലണ്ടി​െൻറ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ്​ കൂട്ടുകെട്ടുമായി. കഴിഞ്ഞ ഡിസംബറിൽ ​അരങ്ങേറ്റം കുറിച്ച ക്രോളിയുടെ എട്ടാമത്തെ ടെസ്​റ്റ്​ മാത്രമാണിത്​. ഇനി ഏകദിന, ട്വൻറി20 ടീമിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ്​ യുവതാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Newsengland-pakistanZak Crawley's
Next Story