Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ് താരങ്ങളേ,...

ലോകകപ്പ് താരങ്ങളേ, വിയർക്കാൻ തയ്യാറെടുത്തോളൂ; യു.എസിലെ ഫുട്ബാൾ നഗരങ്ങളിൽ കാത്തിരിക്കുന്നത് കൊടുംചൂട്

text_fields
bookmark_border
ലോകകപ്പ് താരങ്ങളേ, വിയർക്കാൻ തയ്യാറെടുത്തോളൂ; യു.എസിലെ ഫുട്ബാൾ നഗരങ്ങളിൽ കാത്തിരിക്കുന്നത് കൊടുംചൂട്
cancel

ന്യൂയോർക്ക്: 2026ലെ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നോർത്ത് അമേരിക്കൻ രാജ്യങ്ങളിലെ പത്ത് നഗരങ്ങളിൽ കടുത്ത ചൂട് കളിക്കാർക്ക് വെല്ലുവിളിയാവുമെന്ന് കായിക ഗവേഷകരുടെ മുന്നറിയിപ്പ്. സുരക്ഷിതമല്ലാത്ത കളി സാഹചര്യങ്ങൾ ഒഴിവാക്കാൻ മത്സര ഷെഡ്യൂളുകളിൽ ക്രമീകരണം വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

കടുത്ത താപ സമ്മർദ്ദവും കളിക്കാരിൽ ജലനഷ്ടവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് കാലാവസ്ഥാ ഡേറ്റ ഉപയോഗിച്ച് വിശകലനം ചെയ്ത ഗവേഷകർ, ടെക്സാസിലെ ആർലിംഗ്ടണും ഹ്യൂസ്റ്റണും മെക്സിക്കോയിലെ മോണ്ടെറിയും ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള സൈറ്റുകളാണെന്ന് പ്രവചിച്ചു.

കടുത്ത ചൂടിൽനിന്നുള്ള സമ്മർദം കളിക്കാരുടെ ആരോഗ്യത്തെ മാത്രമല്ല, കളിക്കളത്തിലെ അവരുടെ പ്രവർത്തനത്തെയും ഫലപ്രാപ്തിയെയും അപകടത്തിലാക്കുമെന്ന് പോളണ്ടിലെ റോക്ലോ യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് സ്‌പോർട്‌സ് സയൻസസിലെ ഗവേഷകനായ മാരെക് കോനെഫലും സഹപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

2026 ജൂൺ 11ജൂലൈ 19 വരെ അരങ്ങേറുന്ന ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി യു.എസ്, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന വേദികളിൽ നടക്കും. സ്റ്റേഡിയങ്ങളുടെ വ്യത്യസ്ത ഭൂമിശാസ്ത്രങ്ങളുടെ ഫലമായുണ്ടാകുന്ന ‘ബയോതെർമൽ’ അവസ്ഥകളിലെ വൈവിധ്യം അഭൂതപൂർവമായിരിക്കുമെന്ന് ഗവേഷകർ പറഞ്ഞു.

ആതിഥേയത്വം വഹിക്കുന്ന ആർലിംഗ്ടൺ, അറ്റ്ലാന്‍റ, ബോസ്റ്റൺ, ഗ്വാഡലജാര, ഹ്യൂസ്റ്റൺ, കൻസാസ്, ലോസ് ഏഞ്ചൽസ്, മിയാമി, മോണ്ടെറി, ന്യൂജേഴ്സി, ഫിലാഡൽഫിയ, സാന്താ ക്ലാര, സിയാറ്റിൽ, ത്ലാൽപാൻ, ടൊറന്‍റോ, വാൻകൂവർ എന്നിവയിൽ ഒമ്പത് തരം കാലാവസ്ഥയിലാണ് മത്സരങ്ങൾ നടക്കുകയെന്ന് ഗവേഷകർ പറയുന്നു.

ചൂടും കായിക വിനോദവും തമ്മിലുള്ള സമീപകാല മെഡിക്കൽ വിശകലനത്തിൽ ഉയർന്ന അപകടസാധ്യതയുള്ള കായിക ഇനങ്ങളിൽ ഫുട്ബാളിനെ പട്ടികപ്പെടുത്തിയിരുന്നു. മത്സരം നടക്കുമ്പോഴുള്ള ഫുട്ബാൾ കളിക്കാരുടെ തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ ‘തെർമോൺഗുലേറ്ററി സ്‌ട്രെയി’ന് കാരണമാകുമെന്ന് കായിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

ഉച്ചക്ക് 2 മണിക്കും 5 മണിക്കും ഇടയിൽ ഏറ്റവും കൂടുതൽ ജലനഷ്ടമുണ്ടാകുമെന്ന് പഠനം പ്രവചിക്കുന്നു. ജലനഷ്ടത്തി​ന്‍റെ ഏറ്റവും ഉയർന്ന തോത് ആർലിംഗ്ടണിൽ സംഭവിക്കും. തുടർന്ന് മോണ്ടെറിിയിലും ഹ്യൂസ്റ്റണിലും. വിശ്രമത്തിലായിരിക്കുമ്പോൾ പോലും കളിക്കാർക്ക് ഈ മൂന്ന് സ്ഥലങ്ങളിൽ ഉച്ചതിരിഞ്ഞ് മണിക്കൂറിൽ ശരാശരി 500 ഗ്രാം വെള്ളം നഷ്ടമായേക്കാം. ഏറ്റവും കടുത്ത കളിയിൽ ഈ മൂന്ന് നഗരങ്ങളിൽ ജലനഷ്ടം മണിക്കൂറിൽ ഒരു കിലോ കവിയും.

അമിതമായ ചൂട് പിരിമുറുക്കത്തി​ന്‍റെ അപകടസാധ്യത കുറക്കുന്നതിന് ടൂർണമെന്‍റ് സംഘാടകർ മത്സര ഷെഡ്യൂളുകൾ ആസൂത്രണം ചെയ്യണമെന്നും ശരീരത്തെ തണുപ്പിക്കുന്നതിനുള്ള അധിക ഇടവേളകൾ, ചൂടി​ന്‍റെ ആഘാതം കുറക്കുന്നതിന് ആവശ്യമായ വെള്ളം നിറക്കൽ തുടങ്ങിയ രീതികൾ പരിഗണിക്കണമെന്നും ഗവേഷകർ പറഞ്ഞു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ സംഘാടകർ എയർകണ്ടീഷൻ ചെയ്ത സ്റ്റേഡിയങ്ങൾ ക്രമീകരിച്ചിരുന്നു. മാത്രമല്ല, കളിക്കാർക്കും കാണികൾക്കും ചൂടി​​ന്‍റെ ആഘാതം കുറക്കാൻ ​മൽസരങ്ങൾ ഡിസംബറിലേക്ക് മാറ്റുകയും ചെയ്തു.

2009 മുതൽ 2023വരെ ജൂൺ-ജൂലൈ കാലയളവിൽ 16 ലൊക്കേഷനുകളിൽ നിന്നുള്ള താപനില, ഈർപ്പം, മറ്റ് ഡേറ്റ എന്നിവ വിശകലനത്തിനായി കോനെഫലും അദ്ദേഹത്തി​ന്‍റെ സഹപ്രവർത്തകരും ഉപയോഗിച്ചു. ഊഷ്മാവ്, ഈർപ്പം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഒരു വ്യക്തിക്ക് എത്രത്തോളം ചൂട് അനുഭവപ്പെടുന്നുവെന്ന് കാണിക്കുന്ന ‘യൂണിവേഴ്സൽ തെർമൽ ക്ലൈമറ്റ് ഇൻഡക്സി’ൽ ആർലിംഗ്ടൺ, ഹൂസ്റ്റൺ, മോണ്ടെറി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ 49.5 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് ഇവരുടെ വിശകലനം സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballersextreme heatClimate RiskFIFA 2026World Cup 2024
News Summary - World Cup stars, prepare to sweat it out: Extreme heat stress awaits footballers in US
Next Story