സിന്ധു x സൈന ഫൈനൽ; ആരു ജയിച്ചാലും മെഡൽ ഇന്ത്യയിലേക്ക്
text_fieldsഗോൾഡ്കോസ്റ്റ്: ബാഡ്മിൻറൺ കോർട്ടിനെ മെഡൽ നിലമാക്കി ഇന്ത്യ. വനിത സിംഗ്ൾസ് ഫൈനൽ ഇന്ത്യൻ പോരാട്ടമായി മാറിയപ്പോൾ പുരുഷ സിംഗ്ൾസ് ഫൈനലിലും പുരഷ ഡബ്ൾസ് ഫൈനലിലും ഇന്ത്യഇടം പിടിച്ചു. വനിതകളിൽ പി.വി സിന്ധുവും സൈന നെഹ്വാളും തമ്മിലാണ് മെഡൽ അങ്കം. പുരുഷന്മാരിൽ ലോക ഒന്നാം നമ്പറായ കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ലീ ചോങ് വെയെ നേരിടും.
നിലവിലെ ചാമ്പ്യൻ കാനഡയുടെ മിഖയേലി ലീയെ 21-18, 21-8 സ്കോറുകൾക്ക് അനായാസം തോൽപിച്ചാണ് പി.വി സിന്ധുവിെൻറ മുന്നേറ്റം. സ്കോട്ട്ലൻഡിെൻറ ക്രിസ്റ്റി ഗിൽബറോട് പൊരുതി ജയിച്ചാണ് സൈന നെഹ്വാൾ സ്വർണപോരിന് ടിക്കറ്റുറപ്പിച്ചത്. സ്കോർ: 21-14, 18-21, 21-17. 2014 കോമൺവെൽത്ത്ഗെയിംസിലെ െവള്ളിമെഡൽ താരമാണ് ക്രിസ്റ്റി ഗിൽബർ. ഇതോടെ വനിതകളിൽ സ്വർണവും വെള്ളിയും ഇന്ത്യ ഉറപ്പിച്ചു. ‘െകരേറ സ്പോർട്സ് അരീനയിൽ’ ഞായറാഴ്ച വൈകീട്ട് 4:30 നാണ് ഫൈനൽ പോര്.
പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് ഇംഗ്ലണ്ടിെൻറ മലയാളി താരമായ രാജീവ് ഒൗസേഫിനെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 21-10, 21-17. മറ്റൊരു ഇന്ത്യൻ താരമായ എച്ച്. എസ് പ്രണോയിയെ 21-16, 9-21, 21-14 സ്കോറിന് തോൽപിച്ച മലേഷ്യയുടെ മുൻ ലോക ഒന്നാം നമ്പർ താരം ലീ ചോങ് വെയ്യാണ് ഫൈനലിൽ കിഡംബിയുടെ എതിരാളി. വെങ്കലമെഡലിനായി മത്സരിച്ച പ്രണോയ് രാജീവ് ഒൗസേഫിനു മുന്നിൽ 2-1ന് തോറ്റു. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് റെഡ്ഡി-ചിരാഗ് ചന്ദ്രശേഖർ സഖ്യം ഇന്ന് സുവർണപോരാട്ടത്തിനിറങ്ങും.
മിക്സിഡ് ഡബിൾസിൽ വെങ്കല മെഡലിനായി മത്സരിച്ച സാത്വിക് സായ്രാജ് റെഡ്ഡി^അശ്വിനി പൊന്നപ്പ സംഖ്യവും തോറ്റു. മലേഷ്യയുടെ ചാൻ പെങ് സൂൺ-ഗോ ലു യിങ് സഖ്യത്തിനോടാണ് തോറ്റത്. അതേസമയം, വനിത ഡബിൾസിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ആതിഥേയ ടീമിനെ തോൽപിച്ച് അശ്വിനി പൊന്നപ്പ- സിക്കി എൻ റെഡ്ഡി സംഖ്യമാണ് വെങ്കലം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.