ജപ്പാൻ ഒാപൺ: ശ്രീകാന്തും പ്രണോയിയും പുറത്ത്
text_fieldsടോക്യോ: ജപ്പാൻ ഒാപണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും പ്രണോയിയും പുറത്തായപ്പോൾ, മിക്സഡ് ഡബ്ൾസിൽ പ്രണവ് ചോപ്ര-എൻ. സിക്കി റെഡ്ഡി സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. ലോക രണ്ടാം നമ്പർ താരം െഡന്മാർക്കിെൻറ വിക്ടർ എക്സൽസണിനോടാണ് ശ്രീകാന്ത് തോറ്റുപുറത്തായത്.ഇന്തോനേഷ്യൻ ഒാപണും ആസ്േട്രലിയൻ ഒാപണും പിടിച്ചടക്കിയ ശ്രീകാന്തിനെ 17-21,17-21 സ്കോറിനാണ് ലോക രണ്ടാംനമ്പർ താരം മറികടന്നത്.
ശ്രീകാന്തിനെതിരെ മൂന്നാം വിജയമാണ് എക്സൽസണിെൻറത്. ചൈനയുടെ ഷി യുകിയോട് തോറ്റാണ് ഇന്ത്യയുടെ യു.എസ് ചാമ്പ്യൻഷിപ് ജേതാവായ എച്ച്.എസ്. പ്രണോയ് പുറത്തായത്. സ്കോർ 15-21, 14-21. അതേസമയം, കൊറിയൻ ജോടികളായ സോങ് ജെ സിയോ^ കിം ഹാെന സഖ്യത്തെ തോൽപിച്ചാണ് പ്രണവ്^ സിക്കി സഖ്യം സെമിയിലേക്ക് കുതിച്ചത്. സ്കോർ: 21-18, 9-21, 21-19. സെമിയിൽ ജപ്പാെൻറ ടകുരോ ഹോകി^ സയാക ഹിരോട്ട സഖ്യത്തോടാണ് ഇന്ത്യൻ ജോടികൾക്ക് ഏറ്റുമുേട്ടണ്ടത്.
മറ്റു മത്സരത്തിൽ, പുരുഷ സിംഗ്ൾസിൽ ലോക ഒന്നാം നമ്പർ താരം സൺ വാൻഹോ രണ്ടു തവണ ഒളിമ്പിക്സ് ചാമ്പ്യനായ ലിൻഡാനെ േതാൽപിച്ച് സെമിയിലെത്തി. 21-15, 21-15 സ്കോറിനാണ് ചൈനീസ് താരത്തെ, ജപ്പാെൻറ ഒന്നാം നമ്പർ താരം തോൽപിച്ചത്. ശ്രീകാന്തിനെ തോൽപിച്ച ഡെന്മാർക്ക് താരം വിക്ടർ എക്സൽസണിനോടാണ് സണ്ണിന് ഏറ്റുമുേട്ടണ്ടത്. വനിതകളിൽ ഇന്ത്യൻ താരം സിന്ധുവിനെ തോൽപിച്ച് മുന്നേറിയ നസോമി ഒകുഹാര 21-16, 23-21 സ്കോറുകൾക്ക് അമേരിക്കയുടെ ബീവെൻ സാങ്ങിനെ േതാൽപിച്ച് സെമിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.