കന്നിക്കിരീടവുമായി പ്രണോയ്
text_fieldsനാഗ്പുർ: 82ാമത് ദേശീയ സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിെൻറ അവസാനദിനം അവിസ്മരണീയ അട്ടിമറികളുടേത്. ലോക രണ്ടാം നമ്പർ താരങ്ങളായ കിടംബി ശ്രീകാന്തും പി.വി. സിന്ധുവും വീണപ്പോൾ വാണത് മലയാളി താരം എച്ച്.എസ്. പ്രണോയിയും മുൻ ലോക ഒന്നാം നമ്പർ താരം സൈന നെഹ്വാളും. ഇൗ സീസണിൽ മികച്ച ഫോമിലായിരുന്ന ശ്രീകാന്ത് നാലു സൂപ്പർ സീരീസ് കിരീട വിജയങ്ങളുമായി കരിയറിലെ മികച്ച ഫോമിലായിരുന്നു. യു.എസ് ഒാപൺ നേടുകയും രണ്ട് സൂപ്പർ സീരീസ് ടൂർണമെൻറുകളിൽ ഫൈനലിലെത്തുകയും ചെയ്ത പ്രണോയിയും സീസണിൽ തകർപ്പൻ ഫോമിലായിരുന്നു. മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ ലീ ചോങ് വെയ്, ചെൻ ലോങ് എന്നിവരെ വീഴ്ത്തിയ പ്രണോയ് കരിയറിലെ മികച്ച ലോകറാങ്കിങ്ങിലുമാണിപ്പോൾ.
തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ട പ്രണോയ് മികച്ച സ്മാഷുകളും ബാക്ക്ഹാൻഡ് റിേട്ടണുകളുമായി കളംനിറഞ്ഞ് തുടങ്ങിയതോടെ പോരാട്ടം ഒപ്പത്തിനൊപ്പമായി. 7--7, 10--10 എന്നീ സ്കോറുകളിൽ ഒപ്പത്തിനൊപ്പം നിന്നശേഷം 14--12ന് മുന്നിലെത്തിയ പ്രണോയിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒരു പോയൻറ് കൂടി വിട്ടുനിൽകി 21-15ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും തുടക്കത്തിൽ തുല്യ പോരാട്ടത്തിനുശേഷം 17-15, 19--16 എന്നിങ്ങനെ ലീഡെടുത്ത ശ്രീകാന്ത് ഒടുവിൽ 21-15ന് തിരിച്ചടിച്ച് കളി നിർണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി. അവസാന ഗെയിം പ്രണോയിക്ക് സ്വന്തമായിരുന്നു. അതിവേഗത്തിലുള്ള കളി പുറത്തെടുത്ത പ്രണോയിയുടെ തന്ത്രത്തിന് മുന്നിൽ പതറിയ ശ്രീകാന്തിനെ മികച്ച റാലികളിൽ കോർട്ടിെൻറ എല്ലാ ഭാഗത്തേക്കും പായിച്ച മലയാളി താരം 6-1ന് ലീഡെടുത്തു. 11--3, 17-6 എന്നിങ്ങനെ മുന്നേറിയ പ്രണോയിയുടെ കരുത്തിന് മുന്നിൽ ശ്രീകാന്ത് 21-7ന് ആയുധംവെച്ച് കീഴടങ്ങിയതോടെ തിരുവനന്തപുരംകാരന് അവിസ്മരണീയ വിജയമായി.
വനിത ഫൈനലിൽ സിന്ധുവിനെതിരെ തകർപ്പൻ കളി കെട്ടഴിച്ച സൈന 21-17, 27-25നാണ് ജയിച്ചുകയറിയത്. ആദ്യ സെറ്റിൽ മികച്ച കളി കെട്ടഴിച്ച് ജയിച്ച സൈനക്കെതിരെ രണ്ടാം സെറ്റിൽ സിന്ധു ഒപ്പത്തിനൊപ്പം പൊരുതിനിന്നെങ്കിലും ഒടുവിൽ അടിെതറ്റി. ആറ് മാച്ച് പോയൻറുകൾ അതിജീവിച്ചശേഷമാണ് സിന്ധു തോൽവി വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.