കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് സൈനയുടെ ധനസഹായം
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് ഇന്ത്യയുടെ ബാഡ്മിൻറൺ താരം സൈന നെഹ്വാളിെൻറ വക ആറു ലക്ഷം രൂപ ധനസഹായം. വെള്ളിയാഴ്ച 27ാം ജന്മദിനം ആഘോഷിച്ച സൈന തെൻറ പിറന്നാൾ സമ്മാനമായാണ് ധീരജവാന്മാർക്ക് ധനസഹായം നൽകുന്നതായി അറിയിച്ചത്. നമ്മുടെ സുരക്ഷക്കായി ജീവൻ പണയപ്പെടുത്തിയ ധീരജവാന്മാർക്കൊപ്പമാണ് തെൻറ മനസ്സെന്നും അവരുടെ ജീവൻ തിരികെ നൽകാൻ സാധിക്കില്ലെങ്കിലും കുടുംബത്തിന് ഇൗ സഹായം താങ്ങാവെട്ടയെന്നും ലണ്ടൻ ഒളിമ്പിക്സ് വെങ്കലമെഡൽ ജേത്രി അറിയിച്ചു.
നേരത്തെ ബോളിവുഡ് താരം അക്ഷയ് കുമാർ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 11നായിരുന്നു ഛത്തിസ്ഗഢിലെ സുകുമ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 12 ജവാന്മാർ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.