ബാഡ്മിൻറണിൽ നിലവാരമുള്ള പരിശീലകർ ഇനിയും വേണം -സൈന നെഹ് വാൾ
text_fieldsകൊച്ചി: ഇന്ത്യയിൽ നിലവാരമുള്ള പരിശീലകർ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിൻറണ്‍ താരം സൈന നെഹ്‌വാൾ. നിലവില്‍ മികച്ച പരിശീലകരുടെയും ഫിസിയോകളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിെൻറയും അഭാവമുണ്ട്. അക്കാദമികൾ മാത്രം നിരവധി ഉണ്ടാവുന്നതിൽ കാര്യമില്ല. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൈന. മികച്ച ടൂര്‍ണമെൻറുകളും ലഭിക്കണം. എങ്കിൽ മാത്രമേ രാജ്യത്ത് ബാഡ്മിൻറൺ മേഖലക്ക് ഉയർച്ചയുണ്ടാകുകയുള്ളു. അടുത്ത ആഴ്ച നടക്കുന്ന തായ്‌ലൻഡ് ഓപണിനായുള്ള ഒരുക്കത്തിലാണ് താൻ. കാല്മുട്ടിെൻറ സര്‍ജറി കഴിഞ്ഞ് തിരിച്ചുവരുന്നത് പരിക്ക് കഴിഞ്ഞ് വരുന്നത് പോലെ എളുപ്പമല്ല.
ജയിക്കലാണ് പ്രധാനം. അതിനെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. പരിശീലന സമയത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ട്. മുന്‍നിര താരങ്ങള്‍ക്ക് എപ്പോഴും സമ്മർദങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. തായ്‌ലൻഡ്, ഇന്തോനേഷ്യ, ആസ്‌ട്രേലിയൻ ഓപണ്‍ ടൂര്‍ണമെൻറുകളില്‍ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷ. ഒരു മത്സരവും എളുപ്പമായി തോന്നാറില്ല, കഠിനാധ്വാനം ചെയ്താണ് ഓരോ മത്സരത്തിനും ഇറങ്ങുന്നത്. എതിരാളി സിന്ധു ആയാലും കരോലിന്‍ ആയാലും വിജയം മാത്രമാണ് താന്‍ ലക്ഷ്യമിടുന്നത്. കളിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളതെന്നും സൈന പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്നത് കൊണ്ടാണ് സിന്ധുവിന് മികച്ച റിസൽട്ട് ലഭിക്കുന്നത്. ഭാവിയിൽ കോച്ചിങ് മേഖലയിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് പരിശീലകെൻറ ജോലി കളിക്കാരുടേതിനേക്കാൾ ബുദ്ധിമുട്ടാണെന്നായിരുന്നു സൈനയുടെ മറുപടി. കുട്ടികളെ പരിശീലിപ്പിക്കാനുള്ള ക്ഷമയും തനിക്കില്ല. കോച്ചിങ്ങിനെ കുറിച്ചുള്ള ചിന്ത ഭാവിയിൽ മാറിയേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.