മേഖലാതലത്തില്‍ കെ.സി.എ അക്കാദമികള്‍
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ കാഷ് കേരള (ക്രിക്കറ്റ് അക്കാദമി ആന്‍ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍) പദ്ധതി ദേശീയ ക്രിക്കറ്റ് അക്കാദമി മാതൃകയില്‍ പുനരാവിഷ്കരിക്കുന്നു. രാജ്യത്തെയും വിദേശത്തെയും പ്രമുഖ ക്രിക്കറ്റ് താരങ്ങളെ പരിശീലകരായി എത്തിക്കും. ഏഴുകോടി രൂപയാണ് ഇതിനായി മാറ്റിവെക്കുന്നത്. കെ.സി.എ മേഖലാതലത്തില്‍ ക്രിക്കറ്റ് അക്കാദമികള്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍ അടങ്ങുന്ന ദക്ഷിണമേഖലാ അക്കാദമിയും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ അക്കാദമിയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അടങ്ങിയ ഉത്തരമേഖലാ അക്കാദമിയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. 19 വയസ്സിന് താഴെയുള്ള ആണ്‍-പെണ്‍ കുട്ടികള്‍ക്ക് സീനിയര്‍ അക്കാദമിയിലേക്കും 16 വയസ്സിന് താഴെയുള്ളവരും ഒമ്പതാം ക്ളാസില്‍ പഠിക്കുന്നവരുമായ കുട്ടികള്‍ക്ക് ജൂനിയര്‍ അക്കാദമികളിലേക്കും പ്രവേശത്തിന് അപേക്ഷിക്കാം. ഫോണ്‍: 0484 2335012, 0484 2334013.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.