ഐ.സി.സിയെ നയിക്കാൻ ഗാംഗുലിക്ക് കഴിയും –ഡേവിഡ് ഗവര്
text_fieldsന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐ.സി.സി) നയിക്കാനുള്ള രാഷ്ട്രീയ മിടുക്കുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമേൻററ്ററുമായ ഡേവിഡ് ഗവര്. ഐ.സി.സിയെ നയിക്കുന്നതിനേക്കാള്‍ താരതമ്യേന വെല്ലുവിളി നിറഞ്ഞ ബി.സി.സി.ഐ പ്രസിഡൻറ് സ്ഥാനത്ത് ഗാംഗുലി മികച്ച പ്രകടനമാണ് നടത്തുന്നത്.
ഇത് രാജ്യാന്തര ക്രിക്കറ്റിനെ നയിക്കാൻ ഗാംഗുലിക്ക് കഴിയുമെന്നതിെൻറ തെളിവാണ് -ഇന്ത്യന്‍ സ്പോര്‍ട്സ് ഫാന്‍സിെൻറ(ഐ.എസ്.എഫ്) കായിക ആരാധകരെ മാത്രം അടിസ്ഥാനമാക്കിയുള്ള സംരംഭമായ ഗ്ലോഫാന്സിെൻർ ട്വിറ്റര്‍ ഹാന്‍ഡില്‍ ആരാധകരുമായി നടത്തിയ പ്രത്യേക ആശയവിനിമയത്തില്‍ മുന്‍ ഇംഗ്ലണ്ട് താരം ഗവര് വ്യക്തമാക്കി.
ഇത്തരമൊരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ രാഷ്ട്രീയ വൈദഗ്ധ്യം അത്യാവശ്യമാണ്. വിദഗ്ധനായ ഒരു രാഷ്ട്രീയക്കാരന് മാത്രം കഴിയുന്ന മികവോടെയാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡൻറ് സ്ഥാനത്ത് നല്ല തുടക്കം കുറിച്ചത്. ഈ സ്ഥാനത്തിരിക്കണമെങ്കില്‍ നൂറു കൂട്ടം കാര്യങ്ങളില്‍ നിയന്ത്രണം ഉണ്ടാവേണ്ടതുണ്ട്. ഗാംഗുലിയുടെ മനോഭാവം വളരെ മികച്ചതാണ്. ഒരുപാട് കാര്യങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള കഴിവ് ഗാംഗുലിക്ക് ഉണ്ട് -ഡേവിഡ് ഗവര് പറഞ്ഞു.
ബി.സി.സി.ഐയെ നയിക്കലാണ് ഏറ്റവും വെല്ലുവിളി. ഐ.സി.സി തലവനെന്നത് ഒരു അംഗീകാരമാണ് -അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.