ഗുഡ്ബൈ ഇർഫാൻ
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ഓൾറൗണ്ടർ ഇർഫാൻ പത്താൻ കളി മതിയാക്കി. ഇന്ത്യൻ ടീ മിലും ഫസ്റ്റ്ക്ലാസിലുമായി നിറഞ്ഞുനിന്ന 16 വർഷക്കാലത്തെ കരിയറിന് വിരാമം കുറിച്ച ാണ് 35ാം വയസ്സിൽ ക്രിക്കറ്റിൽനിന്നും ഇർഫാെൻറ പടിയിറക്കം. ഒമ്പതു വർഷം ദേശീയ ടീമിനാ യി കളിച്ച ബറോഡക്കാരൻ പിന്നീട് നീണ്ടകാലം ഐ.പി.എല്ലിലും ഫസ്റ്റ്ക്ലാസിലുമായി നിറ ഞ്ഞുനിന്നു.
വലംകൈയൻ ബാറ്റ്സ്മാൻമാർക്കു മുന്നിൽ പന്ത് സ്വിങ് ചെയ്യിക്കാൻ കാണിച്ച മിടുക്കായിരുന്നു ഇർഫാെൻറ തുറുപ്പ്ശീട്ട്. ബൗളിങ്ങിൽ ഓപണിങ് സ്പെല്ലിനെ നയിക്കാനും അതുപോലെ, ബാറ്റിങ്ങിൽ ഓപണറും മൂന്നാം നമ്പറും ഉൾപ്പെടെ വെല്ലുവിളി നിറഞ്ഞ റോളുകൾ ഏറ്റെടുക്കാനും ധൈര്യം കാണിച്ച അദ്ദേഹം കപിൽ ദേവിെൻറ പിൻഗാമിയെന്ന വിളിപ്പേരുമായാണ് ഇന്ത്യൻ ക്രിക്കറ്റിെൻറ മുൻനിരയിലെത്തുന്നത്. 2003 ഡിസംബറിൽ ആസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിൽ ടെസ്റ്റ് കളിച്ചായിരുന്നു അരങ്ങേറ്റം.
29 ടെസ്റ്റും 120 ഏകദിനവും 24 ട്വൻറി20 മത്സരവും കളിച്ചു. ടെസ്റ്റിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 1105 റൺസും 100 വിക്കറ്റും കൊയ്തു. ഏകദിനത്തിൽ 1544 റൺസും, 173 വിക്കറ്റും വീഴ്ത്തി. 2007 ട്വൻറി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തുേമ്പാൾ ഫൈനലിൽ ഇർഫാനായിരുന്നു മാൻ ഓഫ് ദ മാച്ച്. 2012 ട്വൻറി20 ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. ഏറ്റവും അവസാനത്തെ ഫസ്റ്റ്ക്ലാസ് മത്സരം 2019 ഫെബ്രുവരിയിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു-കശ്മീരിനായി കേരളത്തിനെതിരെ ആയിരുന്നു.
ശനിയാഴ്ച സ്റ്റാർ സ്പോർട്സ് ചാനലിെൻറ പരിപാടിക്കിടെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്. ‘ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിക്കുകയാണ്. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ ഭാഗ്യം ലഭിച്ചു. എപ്പോഴും പിന്തുണച്ച് ഒപ്പം നിന്ന കുടുംബത്തിനും എെൻറ തിരിച്ചുവരവിനായി എന്നും ആഗ്രഹിച്ച ആരാധകർക്കും നന്ദി’ -ഇർഫാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.