ഒന്നാം ദിനം ഇന്ത്യൻ ബൗളർമാർ വാണു; ഇംഗ്ലണ്ട് 198/7
text_fieldsലണ്ടൻ: വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന ഒാപണർ അലസ്റ്റയർ കുക്ക് അർധ സെഞ്ച്വറിയുമായി മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുേമ്പാൾ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിൽ198 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിെൻറ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായ കുക്ക് 71 റൺസുമായാണ് അവസാന ടെസ്റ്റിൽ മടങ്ങിയത്. ജോസ് ബട്ലറും (11) ആദിൽ റാശിദുമാണ് (4) ക്രീസിൽ.
തെൻറ 161ാം ടെസ്റ്റ് മത്സരം കളിച്ച് കരിയറിന് വിരാമമിടാനിറങ്ങിയ കുക്കിനെ ഹസ്തദാനം നൽകി ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചപ്പോൾ എഴുന്നേറ്റുനിന്ന് ഗാലറി താരത്തോടുള്ള ആദരം പ്രകടമാക്കി.
പരമ്പരയിൽ നിറം മങ്ങിയ ഒാപണർമാർ ഇക്കുറി അർധ സെഞ്ച്വറി (60) കൂട്ടുകെട്ടുണ്ടാക്കി. പതിയെ കളിച്ച്് മുന്നേറുകയായിരുന്ന കൂട്ടുകെട്ട് ഭേദിച്ചത് രവീന്ദ്ര ജദേജയാണ്.
23 റൺസെടുത്ത കീറ്റൺ ജെന്നിങ്സ് കെ.എൽ. രാഹുലിന് കാച്ച് നൽകി മടങ്ങി. 57ാം അർധസെഞ്ച്വറി കുറിച്ച് കുക്ക് അധികം വൈകും മുമ്പ് ബുംറയുടെ പന്തിൽ പുറത്തായി. ജോ റൂട്ടും (0), ജോണി ബെയർസ്റ്റോയും (0) എളുപ്പം കൂടാരം കയറി. മുൻ മത്സരത്തിലെ ഹീറോ മുഇൗൻ അലിക്കൊഴികെ (50) മറ്റാർക്കും തിളങ്ങാനായില്ല. മധ്യനിരയിൽ ബെൻസ്റ്റോക്സിനെ (11) ജദേജയും അലിയെയും സാം കറെനെയും (0) ഇശാന്ത് ശർമയും മടക്കിയതോടെ ഇംഗ്ലണ്ട് തകർച്ചയിലായി. ഹർദിക് പാണ്ഡ്യക്ക് പകരമായി ടീമിലെത്തിയ ഹനുമ വിഹരി ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ഇശാന്ത് ശർമ മൂന്നും ബുംറയും ജദേയും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.