പത്താൻ എക്സ്പ്രസ് മടങ്ങിവരുന്നു
text_fieldsന്യൂഡൽഹി: െഎ.പി.എൽ പത്താം സീസണിെൻറ ലേലം നടക്കുേമ്പാൾ ഏറ്റവും നിരാശ ഇർഫാൻ പത്താനായിരുന്നു. കഴിഞ്ഞ ഒമ്പതു സീസണിലും വിവിധ ടീമുകളിലായി കളത്തിലിറങ്ങിയ ഒാൾറൗണ്ടർ പത്താനെ ലേലത്തിനെടുക്കാൻ ആരും തയാറായില്ല. 50 ലക്ഷമായിരുന്നു പത്താെൻറ അടിസ്ഥാന വില. മറ്റൊരു ഫാസ്റ്റ് ബൗളറായ ഇശാന്ത് ശർമക്കും പത്താെൻറ വിധിയായിരുന്നു. പക്ഷേ, മത്സരം തുടങ്ങിക്കഴിഞ്ഞപ്പോൾ കിങ്സ് ഇലവൻ പഞ്ചാബ് ഇശാന്തിനെ ടീമിലെടുത്തു.
അപ്പോഴും പുറത്തിരിക്കാൻ വിധിക്കപ്പെട്ട ഇർഫാെൻറ നിരാശ പമ്പകടത്തി ഒടുവിൽ െഎ.പി.എല്ലിലേക്ക് വിളിവന്നു. ഗുജറാത്ത് ലയൺസാണ് ഇർഫാൻ പത്താനെ ടീമിലെടുത്തത്.
പരിക്കേറ്റ വെസ്റ്റിൻഡീസ് താരം ഡ്വൈൻ ബ്രാവോക്ക് പകരമാണ് ഇർഫാന് വിളിവന്നത്. െഎ.പി.എല്ലിൽ 1137 റൺസും 50 വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ച പത്താെൻറ ഒാൾറൗണ്ട് പാടവമാണ് ടീമിലെടുക്കാൻ കാരണം. ഒരുകാലത്ത് സഹകളിക്കാരനായിരുന്ന സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ടീം പോയൻറ് നിലയിൽ ഇപ്പോൾ ഏഴാമതാണ്. േകാഹ്ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ് ഏറ്റവും പിന്നിൽ.
െഎ.പി.എല്ലിനു മുമ്പ് ആഭ്യന്തര മത്സരങ്ങളിൽ പത്താൻ തിളങ്ങിയിരുന്നു. ഇർഫാെൻറ ജ്യേഷ്ഠസേഹാദരൻ യൂസുഫ് പത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ അനിവാര്യ താരമായി വിരാജിക്കുേമ്പാഴാണ് യൂസുഫിനും മുമ്പ് ഇന്ത്യൻ ടീമിലെത്തിയ ഇർഫാൻ െഎ.പി.എല്ലിൽ ഇടംകിട്ടാതെ നിരാശപ്പെടേണ്ടിവന്നത്.
ഇന്ത്യ സ്വന്തമാക്കിയ ആദ്യ ട്വൻറി20 ലോകകപ്പിെൻറ ഫൈനലിൽ മാൻ ഒാഫ് ദ മാച്ചായതും ഇർഫാൻ പത്താനായിരുന്നു. ഇന്ത്യൻ ടീമിെൻറ ഭാവിതാരമാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന ഫോമിെൻറ ഉച്ചത്തിൽനിന്നായിരുന്നു പത്താെൻറ പിൻമടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.