കരാർ ലംഘനം: ബാറ്റുകമ്പനി സചിനോട് മാപ്പുപറഞ്ഞു, കേസ് ഒത്തുതീർപ്പായി
text_fieldsസിഡ്നി: തെൻറ പേരും ചിത്രവും അനുവാദമില്ലാതെ ഉപയോഗിച്ച ആസ്ട്രേലിയൻ ബാറ്റ് നിർമാതാക്കളായ സ്പാർട്ടനെതിരെ നൽകിയ കേസ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ ഒത്തുതീർപ്പാക്കി. കരാർ ലംഘനം നടത്തിയ കാര്യത്തിൽ കമ്പനി നിരുപാധികം മാപ്പുപറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയൻ ഫെഡറൽ കോടതിയിൽ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ സചിൻ തയാറായത്. രണ്ടുദശലക്ഷം ആസ്േട്രലിയൻ ഡോളറായിരുന്നു സചിൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
‘സ്പോൺസർഷിപ്പ് കരാറിൽ വീഴ്ച വരുത്തിയതിന് സചിനോട് നിരുപാധികം മാപ്പുചോദിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി സചിൻ കാണിച്ച ക്ഷമക്ക് നന്ദി പറയുകയും ചെയ്യുന്നു’- സ്പാർട്ടൻ കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായ ലെസ് ഗാൽബ്രെയ്ത്ത് പ്രസ്താവനയിൽ പറഞ്ഞു.
2016ൽ ദശലക്ഷം ആസ്ട്രേലിയൻ ഡോളറിനാണ് കമ്പനി സചിനുമായി കരാറിെലത്തിയത്. ഒരുവർഷത്തേക്ക് പേരും ചിത്രവും ഉപയോഗിക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്. ഇക്കാലയളവിൽ ‘സചിൻ ബൈ സ്പാർട്ടൻ’ എന്ന പേരിൽ കമ്പനി ബാറ്റുകൾ വിറ്റഴിക്കുകയും ചെയ്തിരുന്നു. എന്നാൽ കരാർ അവസാനിച്ച ശേഷവും തെൻറ പേരും ചിത്രങ്ങളും ഉപയോഗിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് സചിൻ കോടതിയെ സമീപിച്ചത്.
‘മുംബൈയിലും ലണ്ടനിലും നടന്ന കമ്പനിയുടെ വിവിധ പ്രമോഷൻ പരിപാടികളിൽ സചിൻ പങ്കെടുത്തിരുന്നു. കരാർ നിലനിൽക്കുന്നതിനാൽ തന്നെ അക്കാലയളവിൽ മറ്റു കമ്പനികളുടെ സ്പോൺസർഷിപ്പ് സചിന് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 2018 സെപ്റ്റംബർ 17ന് ശേഷം സചിനുമായി യാതൊരു കരാറുമിെലന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.