ടി.സി. മാത്യുവിനെതിരെ അന്വേഷണ കമീഷൻ
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡൻറ് ടി.സി. മാത്യുവിനെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെ.സി.എ നാലംഗ കമീഷനെ നിയോഗിച്ചു. തൃശൂർ ജില്ല മുൻ കെ.സി.എ അംഗം അഡ്വ. കെ. പ്രമോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.സി.എ ഫിനാൻസ് കമ്മിറ്റി അംഗം കെ.എം.അബ്ദുറഹ്മാൻ, ട്രഷറർ അഡ്വ. ശ്രീജിത്ത് വി. നായർ, പത്തനംതിട്ട സെക്രട്ടറി സജിൻ വർഗീസ്, കോഴിക്കോട് സെക്രട്ടറി സനിൽ ചന്ദ്രൻ എന്നിവരെ അന്വേഷണത്തിനായി നിയോഗിച്ചത്. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഉച്ചക്ക് 12ന് നടക്കുന്ന യോഗത്തിൽ തെൻറ ഭാഗം ന്യായീകരിക്കാൻ രാവിലെ 9.30നുതന്നെ ടി.സി. മാത്യു തൈക്കാെട്ട കെ.സി.എ ആസ്ഥാനത്ത് എത്തിയെങ്കിലും കെ.സി.എ ഓംബുഡ്മാൻ ജസ്റ്റിസ് വി. രാംകുമാറിെൻറ സാന്നിധ്യം മനസ്സിലാക്കി യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി. പ്രമോദിെൻറ പരാതിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ബി.സി.സി.ഐ വൈസ്പ്രസിഡൻറു കൂടിയായ ടി.സി. മാത്യുവിനെ കെ.സി.എ ആസ്ഥാനത്തും ഓഫിസിലും കയറുന്നതിനെ രാംകുമാർ വിലക്കിയിരുന്നു.
എന്നാൽ, ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ ഓംബുഡ്മാെൻറ വിലക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ടി.സി. മാത്യു ഞായറാഴ്ച യോഗം നടക്കുന്ന ഹാളിലെത്തിയത്. നടപടികൾ ഉണ്ടായേക്കുമെന്ന ഭരണസമിതി അംഗങ്ങളുടെ മുന്നറിയിപ്പിനെ തുടർന്ന് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു. യോഗം നടക്കുന്ന ഹാളിലെത്തിയ രാംകുമാർ അദ്ദേഹത്തെ കെ.സി.എ ആസ്ഥാനത്ത് പ്രവേശിപ്പിച്ചതിൽ ഭരണസമിതിയെ അതൃപ്തി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.