ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലി ഒന്നാമത്; സചിനു ശേഷം ആദ്യത്തെയാൾ
text_fieldsന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ െഎതിഹാസിക പ്രകടനത്തിെൻറ പിൻബലത്തിൽ മുൻ ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി വിരാട് കോഹ്ലി െഎ.സി.സി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. ഇതോടെ സചിൻ ടെണ്ടുൽകറിന് (2011 ജൂൺ) ശേഷം ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെയും ഒന്നാം റാങ്കിലെത്തുന്ന ഏഴാമത്തെയും ഇന്ത്യൻ ബാറ്റ്സ്മാനായി കോഹ്ലി മാറി.
ഇരു ഇന്നിങ്സുകളിലുമായി സെഞ്ച്വറിയും അർധസെഞ്ച്വറിയുമടക്കം 200 റൺസ് നേടി ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയ കോഹ്ലി 934 േററ്റിങ് പോയൻറുമായാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ടെസ്റ്റ് റാങ്കിങില് മാത്രമല്ല 911 പോയൻറുമായി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിലും കോഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് സസ്പെൻഷനിലായ സ്മിത്തിന് 929 പോയൻറാണുള്ളത്. 2015 ഡിസംബർ മുതൽ സ്മിത്തായിരുന്നു ഒന്നാം റാങ്കിനുടമ. ഇതോടെ ഏറ്റവും കൂടുതൽ റേറ്റിങ് പോയൻറ് നേടിയ ഇന്ത്യൻ താരവുമായി കോഹ്ലി.
1979ൽ 916 റേറ്റിങ് പോയൻറുകൾ സ്വന്തമാക്കിയ ഇതിഹാസ താരം സുനിൽ ഗവാസ്കറിെനയാണ് ഇന്ത്യൻ നായകൻ മറികടന്നത്. ആസ്ട്രേലിയൻ ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാനും (961) സ്റ്റീവ് സ്മിത്തുമാണ് (947) പട്ടികയിലെ മുമ്പന്മാർ. കോഹ്ലിക്കും ഗവാസ്കറിനും മാത്രമാണ് ഇന്ത്യക്കാരിൽ 900നു മുകളിൽ പോയൻറ് നേടാനായത്. 898 റേറ്റിങ് പോയൻറുമായി സചിനും (2002) 892 പോയൻറുമായി രാഹുൽ ദ്രാവിഡും (2005) പിറകിലുണ്ട്.
കോഹ്ലിയെയും സചിനെയും കൂടാതെ ദിലീപ് വെങ്സാർക്കർ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ്, ഗൗതം ഗംഭീർ, വീരേന്ദർ സേവാഗ് എന്നിവരാണ് ഒന്നാം റാങ്കിലെത്തിയ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ. റാങ്കിങ്ങിൽ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ആറാം റാങ്കിലുള്ള ചേതേശ്വർ പുജാര മാത്രമാണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റൊരു ഇന്ത്യൻ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.