ഗോവക്കെതിരെ നടപടിക്ക് സാധ്യത
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിനു പിന്നാലെ നടന്ന ‘കളി’യുടെ പേരില്‍ എഫ്.സി ഗോവക്കെതിരെ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും ഐ.എസ്.എല്‍ സംഘാടകരും നിലപാട് കര്‍ക്കശമാക്കുന്നു. ചെന്നൈയിന്‍ എഫ്.സി മാര്‍ക്വീ താരം എലാനോയുടെ അറസ്റ്റ്, സമ്മാനദാനച്ചടങ്ങ് ബഹിഷ്കരണം, മാച്ച് ഒഫീഷ്യലുകളെ കൈയേറ്റംചെയ്യല്‍ തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ ഗോവ ടീമിനെതിരെ നടപടി സ്വീകരിക്കുമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാഗോവക്കെതിരെ നടപടിക്ക് സാധ്യതക്കി. എഫ്.സി ഗോവക്കെതിരെ വിലക്ക് അടക്കമുള്ള നടപടി സ്വീകരിക്കാനുള്ള സാധ്യതയും ശക്തമായി. സംഭവങ്ങളുടെ പുരോഗതി വിലയിരുത്തുകയാണ്. ഒരു തരത്തിലുള്ള അച്ചടക്കലംഘനത്തിനും ആരെയും അനുവദിക്കില്ല. അന്തര്‍ദേശീയ താരങ്ങളുടെയും റഫറിമാരുടെയും കളിക്കളത്തിലും പുറത്തുമുള്ള സുരക്ഷ ഫിഫ മാനദണ്ഡപ്രകാരം ഉറപ്പാക്കും. മാച്ച് കമീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കും’ -പട്ടേല്‍ പറഞ്ഞു.
‘ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇന്ത്യന്‍ ഫുട്ബാളിനും നാണക്കേടായി. ലോക താരങ്ങളും റഫറിമാരും രാജ്യത്തേക്ക് വരുന്നതിന് ഈ സംഭവങ്ങള്‍ തിരിച്ചടിയാകും. കളിയുടെ പേരില്‍ അറസ്റ്റും നിയമനടപടികളുമുണ്ടായാല്‍ ഭാവിയില്‍ മികച്ച കളിക്കാരൊന്നും ഇവിടെയത്തെില്ല’ -ഫെഡറേഷനിലെ മുതിര്‍ന്ന അംഗം വ്യക്തമാക്കി.
മാച്ച് കമീഷണറായിരുന്ന കണ്ണൂര്‍ സ്വദേശി എ.കെ. മാമുക്കോയയുടെ റിപ്പോര്‍ട്ടിന് അനുസരിച്ചിരിക്കും ഐ.എസ്.എല്‍ അച്ചടക്കസമിതിയുടെ നടപടി. റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിച്ചു.
ഫട്ടോര്‍ഡയില്‍ നടന്ന ഫൈനലിന്‍െറ ഇഞ്ചുറി ടൈമിലെ രണ്ട് ഗോളിലായിരുന്നു ചെന്നൈയിന്‍ എഫ്.സി കിരീടം സ്വന്തമാക്കിയത് (2-3).
മത്സരശേഷം ടീമംഗങ്ങളെ ആശ്വസിപ്പിക്കാനത്തെിയപ്പോള്‍ ചെന്നൈയിന്‍െറ ബ്രസീലിയന്‍ എലാനോ കൈമുട്ടുകൊണ്ട് ഇടിച്ചുവെന്നായിരുന്നു ദത്തരാജ് സാല്‍ഗോക്കറിന്‍െറ പരാതി. ഗ്രൗണ്ടില്‍ പരിഹരിക്കേണ്ട പ്രശ്നം പൊലീസ് പരാതിയായതോടെ താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ജപ്പാന്‍കാരനായ റഫറിക്കെതിരെയും ഗോവ ടീം മാനേജ്മെന്‍റ് ആരോപണം ഉന്നയിച്ചു. ഐ.എസ്.എല്‍ ഉടമസ്ഥരായ അംബാനി കുടുംബവുമായി അടുത്തബന്ധമുള്ളയാളാണ് വ്യവസായിയായ ദത്തരാജ്.
മാച്ച് കമീഷണര്‍ക്കു നല്‍കേണ്ട പരാതിക്കുപകരം പൊലീസിനെ സമീപിച്ച് താരത്തെ അറസ്റ്റ് ചെയ്യിച്ചതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയത്. ഫുട്ബാള്‍ ലോകത്ത് സംഭവം ഇന്ത്യയെ നാണക്കേടിലാക്കിയതോടെ ഫെഡറേഷന്‍ തലവന്മാരും ഗോവക്കെതിരെ നടപടിക്ക് നിര്‍ബന്ധിതരാവുകയാണ്.
കുറ്റക്കാരെന്ന് കണ്ടത്തെിയാല്‍ വ്യക്തികള്‍ക്കോ ക്ളബുകള്‍ക്കുതന്നെയോ വിലക്ക് നേരിട്ടേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.