എലാനോക്കെതിരായ കേസ് ‘വിടമാട്ടെ’യെന്ന് ഗോവക്കാര്‍
text_fieldsപനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) സ്വന്തം കളിമുറ്റത്ത് കിരീടം കൈവിട്ടതിന്‍െറ കലിപ്പില്‍ ചെന്നൈയിന്‍ എഫ്.സി നായകന്‍ എലാനോ ബ്ളുമര്‍ക്കെതിരെ ചാര്‍ത്തിയ കേസ് ഗോവക്കാര്‍ ‘ആഘോഷമാക്കുന്നു’. എഫ്.സി ഗോവ സഹഉടമയായ ദത്തരാജ് സാല്‍ഗോക്കറിനെ എലാനോ ആക്രമിച്ചു എന്ന പേരില്‍ ചുമത്തിയ കേസിന്‍െറ പിന്നാലെ കൂടുകയാണ് ഗോവ പൊലീസ്.
ദുരൂഹമായ കൊലപാതകങ്ങള്‍ പലതും അരങ്ങേറിയിട്ടും തുമ്പില്ലാതെ പോകുന്ന ഗോവയിലാണ് പൊലീസിന്‍െറ ഈ അത്യുത്സാഹം. പ്രമാദമായ കൊലപാതം അന്വേഷിക്കുന്നതുപോലെയാണ് ഗോവന്‍ പൊലീസ് എലാനോയുടെ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ ‘സംഭവം’ പുന$സൃഷ്ടിച്ച് പൊലീസ് കേസിന്‍െറ ‘ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു’. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് വിഡിയോ ദൃശ്യങ്ങളും നല്‍കാന്‍ സ്റ്റേഡിയം മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, നിര്‍ണായകമായ സൂചനകളും മൊഴികളും നല്‍കേണ്ട ആതിഥേയ താരങ്ങള്‍ ഗോവയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുപോയി. ഗോവന്‍ താരങ്ങള്‍ നാട്ടില്‍ തന്നെയുണ്ട്. എലാനോ ബ്രസീലിലേക്ക് പറക്കുന്നത് തടയണമെന്ന് മഡ്ഗാവ് പൊലീസ് എമിഗ്രേഷന്‍ വകുപ്പിനെ തിങ്കളാഴ്ച രാവിലെ പത്തിന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.25നാണ് എലാനോ ചെന്നൈയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഗോവന്‍ ടീം കേസുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അടുത്ത സീസണില്‍ പുതിയ മാര്‍ക്വീതാരത്തെ തേടാനാണ് സൂപ്പര്‍ മച്ചാന്മാരുടെ നീക്കം. ഡിസംബര്‍ 20ന് രാത്രി ഐ.എസ്.എല്‍ ഫൈനലില്‍ 3-2ന് ജയിച്ചശേഷം എലാനോ ദത്തരാജ് സാല്‍ഗോക്കറിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.