ഐ.എസ്.എല്‍ ഫൈനല്‍: ഗോവക്കെതിരെ ഫെഡറേഷന്‍ നടപടിക്ക്
text_fieldsപനാജി: ഐ.എസ്.എല്‍ ഫൈനലിനു പിന്നാലെ നടന്ന ‘കളി’യുടെ പേരില്‍ എഫ്.സി ഗോവക്കെതിരെ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ നടപടിക്ക്. മാച്ച് കമീഷണര്‍ എ.കെ. മാമുക്കോയയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ അടുത്തയാഴ്ച ചേരുന്ന എ.ഐ.എഫ്.എഫ് അച്ചടക്കസമിതി നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുട്ബാളിന്‍െറ മുഖം രക്ഷിക്കാന്‍ ഗോവക്കെതിരെ നടപടി ആവശ്യമാണെന്നാണ് മാച്ച് കമീഷണറുടെ റിപ്പോര്‍ട്ട്. ഫൈനല്‍ മത്സരം നിയന്ത്രിച്ച മൂന്ന് ജപ്പാന്‍ റഫറിമാരെ ഗോവ താരങ്ങളും ഒഫീഷ്യലുകളും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫൈനല്‍ വിസില്‍ മുഴങ്ങിയതിനുപിന്നാലെ രാജേഷ് മാല്‍ഗിയുടെ നേതൃത്വത്തിലുള്ള സംഘം റഫറിയെ വളഞ്ഞുവെച്ച് അസഭ്യം പറയുകയായിരുന്നു. മോശം പ്രയോഗങ്ങള്‍ക്കൊപ്പം ശാരീരികമായും ഉപദ്രവിച്ചു. ഇതിനിടയില്‍ ചെന്നൈയിന്‍ താരം എലാനോയെ ഒരുകൂട്ടം ഗോവ കളിക്കാര്‍ വളഞ്ഞിട്ട് തള്ളുന്നതും കണ്ടു.’ -മലയാളികൂടിയായ മാച്ച് കമീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, ചാമ്പ്യന്മാരായ ചെന്നൈയിന്‍ ടീമംഗങ്ങള്‍ കൂടുതല്‍ സംയമനത്തോടെയാണ് വിജയാഘോഷം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.