ക്രിസ്റ്റ്യാനോ വീണ്ടും; യുവൻറസിന് എട്ടാം ജയം
text_fieldsടൂറിൻ: കളത്തിനു പുറത്തെ വിവാദങ്ങളൊന്നു ഏശാതെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി ‘എ’യിൽ പോർചുഗീസ് താരം സ്കോർ ചെയ്ത മത്സരത്തിൽ യുവൻറസ് 2-0ത്തിന് ഉദിനിസയെ തോൽപിച്ചു. സീരി ‘എ’യിൽ യുവൻറസിെൻറ തുടർച്ചയായ എട്ടാം ജയമാണിത്. എട്ടിൽ എട്ടും ജയിച്ച നിലവിലെ ചാമ്പ്യന്മാർ 24 പോയൻറുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. നാപോളിയെയും (15 പോയൻറ്) കഴിഞ്ഞ മത്സരത്തിൽ യുവൻറസ് തോൽപിച്ചിരുന്നു.
ആദ്യ പകുതിയായിരുന്നു യുവൻറസിെൻറ രണ്ടു ഗോളുകളും. 33ാം മിനിറ്റിൽ ഉറുഗ്വായ് യുവതാരം റോഡ്രിഗോ ബെൻടനാകറാണ് ആദ്യം മുന്നിലെത്തിക്കുന്നത്. വിങ്ങർ ജാവോ കാൻസെലോ വലതുവിങ്ങിൽനിന്നും തൊടുത്തുവിട്ട ക്രോസ് ഹെഡ് ചെയ്യാനെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉദിനിസ് പ്രതിരോധതാരങ്ങൾ മാർക്ക് ചെയ്യുന്നതിനിടെ ബെൻടനാകർ ചാടിവീണ് പന്ത് വലയിലാക്കി.
നാലു മിനിറ്റിനകം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുമെത്തി. മാൻസൂകിച്ച് നൽകിയ തകർപ്പൻ പാസിലാണ് ഇടങ്കാലൻ ഷോട്ടിലൂടെ ക്രിസ്റ്റ്യാനോ ഗോളാക്കിയത്. സീരി ‘എ’യിൽ ക്രിസ്റ്റ്യാനോയുടെ നാലാം ഗോളാണിത്. ജിനോവക്കെതിരെയാണ് യുവൻറസിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.