ഡ്യുറൻഡ് കപ്പിൽ മുത്തമിട്ട ഗോകുലം ടീമിന് സ്വീകരണം
text_fieldsകോഴിക്കോട്: 22 വർഷത്തിനുശേഷം ഡ്യുറൻഡ് കപ്പ് വീണ്ടും മലയാളത്തിനു സമ്മാനിച്ച ഗോകുല ം കേരള എഫ്.സിയുടെ താരനിരക്ക് മലബാർ പാലസിൽ വൻ സ്വീകരണം. ചരിത്രത്തിലാദ്യമായി ഡ്യു റൻഡ് കപ്പ് കരസ്ഥമാക്കിയ കേരള ടീമെന്ന ഖ്യാതിയുള്ള എഫ്.സി കൊച്ചിെൻറ കോച്ചും കളിക്കാരും അണിനിരന്ന സദസ്സിലായിരുന്നു ഗോകുലം ടീമിന് ആദരമൊരുക്കിയത്.
ഡ്യുറൻഡ് കപ്പ് കേരളത്തിന് സമ്മാനിച്ച ഗോകുലം കേരള എഫ്.സി മലയാളികളുടെ അഭിമാനമായി മാറിക്കഴിഞ്ഞെന്ന് സ്വീകരണചടങ്ങിൽ മുഖ്യാതിഥിയായ മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. 1997ൽ മോഹൻ ബഗാനെ തോൽപിച്ച് ഡ്യുറൻഡ് കപ്പ് ൈകയേന്തിയ എഫ്.സി കൊച്ചിെൻറ മുഖ്യപരിശീലകൻ എ.എം. ശ്രീധരൻ, താരങ്ങളായിരുന്ന ജോപോൾ അഞ്ചേരി, ബി. ദീപു, ഷഫീഖ്, ആൻസൻ എന്നിവരെ മേയർ ഷാൾ അണിയിച്ച് ആദരിച്ചു. ഗോകുലത്തിെൻറ വിജയം കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ കേരള ഫുട്ബാളിന് പ്രേചാദനമാവുമെന്ന് ശ്രീധരൻ പറഞ്ഞു.
ടീമുകളുടെയും മത്സരങ്ങളുടെയും എണ്ണവും അടിസ്ഥാനസാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഐ.എസ്.എൽ-ഐലീഗ് ലയനം ഫുട്ബാളിന് ഗുണകരമാവുമെന്ന് ജോപോൾ അഞ്ചേരി അഭിപ്രായപ്പെട്ടു. കോച്ച് ഫെർണാണ്ടോ സാൻറിയാഗോ വരേല, ക്യാപ്റ്റൻ മാർകസ് ജോസഫ്, ഗോൾകീപ്പർ സി.കെ. ഉബൈദ്, ഗോകുലം ഗ്രൂപ് എ.ജി.എം എം.കെ. ബൈജു, സി.ഇ.ഒ ബി. അശോക് കുമാർ, ഓപറേഷൻസ് ഹെഡ് ഉണ്ണി പരവന്നൂർ, ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ്, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.