Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅർജൻറീനയുടെ ദുഃഖവും...

അർജൻറീനയുടെ ദുഃഖവും ബ്രസീലി​െൻറ സ്വപ്​നവും

text_fields
bookmark_border
അർജൻറീനയുടെ ദുഃഖവും ബ്രസീലി​െൻറ സ്വപ്​നവും
cancel

മലപ്പുറം: ‘ചോട്ടാഭീമും ടോം ആൻഡ്​ ജെറിയും ഡോറയുമെല്ലാം ബ്രസീലി​​െൻറ ആൾക്കാരാ. അവരൊക്കെ നെയ്​മർക്കാ സപ്പോർട്ട്​.’ മഞ്ഞപ്പടയുടെ കട്ട ഫാൻ നാലുവയസ്സുകാരി സാൻവിക്ക്​ ത​​െൻറ പ്രിയ കാർട്ടൂൺ താരങ്ങളെല്ലാം ബ്രസീലി​​െൻറ ആരാധകരാകുന്നതാണ്​ ഇഷ്​ടം. ഫുട്​ബാൾ തുടങ്ങിയതോടെ കാർട്ടൂൺ ചാനൽ ഏറക്കുറെ മറന്ന മട്ടാണ്​. ​

ചേട്ടന്മാർക്കൊപ്പം മെസിയെ കളിയാക്കാനും ബെറ്റ്​ വെക്കാനുമൊക്കെ മുന്നിലുണ്ട്​ ഇൗ കുട്ടിത്താരം. സംഭവമൊന്നും വലിയ പിടിത്തമില്ലെങ്കിലും രണ്ടര വയസ്സുകാരൻ കുഞ്ഞുമോന്​ നീലക്കുപ്പായത്തോടാണ്​ കമ്പം. ഇടക്ക്​ സാൻവിയുടെ മഞ്ഞക്കണ്ണട പിടിച്ചുവാങ്ങുന്നുണ്ട്​. കുഞ്ഞുമോന്​ അർജൻറീനയെ ഇഷ്​​ടാണോന്ന്​ ചോദിച്ചപ്പോൾ മൈൻഡ്​ ഒന്നുമില്ല. അവ​​െൻറ ശരിക്കും പേര്​ ധ്യാൻ കിഷൻ എന്നാണെന്ന്​​ സാൻവിയുടെ തിരുത്ത്​. മെസിയെ ആണോ ഇഷ്​ടമെന്ന്​ ചോദിച്ചപ്പോൾ കുഞ്ഞുമോനൊന്നു ചിരിച്ചു. ഇത്​ കണ്ടപ്പോൾ അർജൻറീനിയൻ ചങ്ക്​സ്​ വന്ദനയുടെയും വർഷയുടെയും വക ആർപ്പുവിളികൾ. അർജൻറീന കീ ജയ്​...  

കഴിഞ്ഞ കളിയിൽ ഇഷ്​ട ടീം സമനിലയിൽ കുടുങ്ങിയതി​​െൻറ ചളിപ്പ്​ രണ്ടാൾക്കുമുണ്ട്​. സ​െൻറ്​ ജെമ്മാസ്​ സ്​കൂളിലെ മെസി ഫാൻസി​​െൻറ നേതാവാണ്​ വന്ദന.​ കോളജ്​ പഠനം കഴിഞ്ഞെങ്കിലും മാരിയാട്​ എച്ച്​.എം കോളജ്​ വാട്ട്​സ്​ആപ്​ ഗ്രൂപ്പുകളിൽ രണ്ടുദിവസമായി അർജൻറീനൻ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്​ വർഷ. ചെക്കന്മാർക്ക്​ മാത്രമല്ല ഞങ്ങൾ പെണ്ണുങ്ങൾക്കും ​കാൽപ്പന്താവേശമുണ്ടെന്ന്​ തെളിയിക്കുകയാണ്​ മലപ്പുറം കുന്നുമ്മൽ അണ്ണുണ്ണിപ്പറമ്പിലെ പെൺപട. പുരുഷന്മാർ ബിഗ്​സ്​ക്രീനിൽ മത്സരം കാണാനിറങ്ങു​േമ്പാൾ വീട്ടിൽ കളി ആഘോഷമാക്കുകയാണ്​ ഇവർ. ‘കുട്യോളുടെ നടപ്പും ഇരിപ്പുമെല്ലാം ഇ​േപ്പാൾ പന്തിൻമേലാ, ചോറ്​ തിന്നണേലും കടയിൽ സാധനം വാങ്ങാൻ പോകണേലും മഞ്ഞയോ നീലയോ ജഴ്​സി നിർബന്ധാ’ സുലോചന ഇത്​ പറ​ഞ്ഞ​േ​പ്പാഴേക്കും അമ്മമ്മയെ തങ്ങളുടെ ടീമിൽ ചേർക്കാനുള്ള നീക്കം രണ്ടുഭാഗത്ത്​ നിന്നുമുണ്ടായി. 

മഞ്ഞപ്പടയുടെ അമരക്കാർ അക്ഷയയും അഞ്​ജനയും കണക്കുകൾ കൂട്ടിയും കുറച്ചും നോക്കുന്ന തിരക്കിലാണ്​. സ്വിറ്റ്​സർലൻഡിനെതിരെ കളിക്കിറങ്ങുന്ന ബ്രസീൽ ​േനടുന്ന ഗോളുകളെ പറ്റിയാണ്​ ചർച്ച. ഒന്നും രണ്ടൊന്നും പോര, ഒരു അഞ്ചെണ്ണമെങ്കിലും വലയിലേക്ക്​ കയറിയാലേ പിടിച്ചുനിക്കാനാകുവെന്നാണ്​ ചർച്ചയുടെ നിഗമനം. ഇനി സമനിലയൊന്നുമാകല്ലേ എന്ന്​ അക്ഷയയുടെ പ്രാർഥനയും മറനീക്കി പുറത്തുവന്നു. സമനിലയാണെങ്കിൽ ഇനി കോളജിൽ പോകുന്നില്ലെന്ന്​ അഞ്​ജന തീർത്തുപറഞ്ഞപ്പോൾ വീട്ടുകാരും ഞെട്ടി. അർജൻറീനയെ ​െഎസ്​ലൻഡ്​ പിടിച്ചുകെട്ടിയപ്പോൾ മെസി ഫാൻസിനെ വിളിച്ച്​ കൂവിയ കഥ കേട്ടപ്പോഴാണ്​ സംഗതി പിടികിട്ടിയത്​. മെസിയും നെയ്​മറും അരങ്ങുതകർക്കു​േമ്പാൾ ഇഷ്​ട സീരിയലുകൾ കാണാനാകാത്ത സങ്കടത്തിലാണ്​ 75കാരി ​േദവകി. 

വീട്ടിലെ കളിയാശാത്തിമാർ കളി കാണു​േമ്പാൾ മറ്റ്​ മാർഗമൊന്നുമില്ലാതെ അമ്മമ്മയും കളിയുടെ ഭാഗമാകും. എന്നാൽ, രാത്രിയിലെ ആർപ്പുവിളിയും വഴക്കുമൊന്നും മൂപ്പർക്കിഷ്​ടമല്ല. ആ​േവശം അതിരുകടക്കു​േമ്പാൾ മഞ്ഞയും ചുവപ്പും കാർഡുമായി ‘കളി’ കാര്യമാകാതിരിക്കാൻ ഇവരെത്തും. അർജൻറീനയും ബ്രസീലും ഒന്നിച്ചു പന്ത്​ തട്ടാനിറങ്ങുന്ന സ്വപ്​ന ഫൈനലാണ്​ ഇരുകൂട്ടരുടെയും പ്രതീക്ഷ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story