നെയ്മർ തൊട്ടാൽ വീഴുന്നവനല്ല; പിടിച്ചുവലിച്ച് വീഴ്ത്തിയതാണ്
text_fieldsബ്രസീൽ x സ്വിറ്റ്സർലൻഡ്
എൻ.പി. പ്രദീപ് (മുൻ ഇന്ത്യൻ താരം)
1. എഴുതിത്തള്ളാവുന്ന ടീമല്ല സ്വിറ്റ്സർലൻഡ്. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള നാട്ടിൽനിന്ന് വരുന്നവരാണവർ. ഫിഫ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള അവരുടെ അവസാന മത്സരങ്ങൾ നോക്കിയാൽ സ്വിറ്റ്സർലൻഡിെൻറ കരുത്ത് മനസ്സിലാകും. മധ്യനിര കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങളിലൂടെ നടത്തിയ അവരുടെ മുന്നേറ്റമാണ് സമനിലയിൽ എത്തിച്ചത്.
2. 2-1ന് ബ്രസീൽ ജയിക്കുമെന്നായിരുന്നു എെൻറ പ്രതീക്ഷ. പേക്ഷ, കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ല. നെയ്മറിനെ കൃത്യമായി മാർക്ക് ചെയ്യാൻ സ്വിസ് പടക്ക് കഴിഞ്ഞു. തൊട്ടാൽ വീഴുന്നവനാണ് നെയ്മർ എന്ന ട്രോളൻമാരുടെ അഭിപ്രായത്തോട് യോജിപ്പില്ല. നെയ്മറെ പിടിച്ചുവലിച്ച് വീഴ്ത്തുന്നത് വ്യക്തമാണ്.
3. ബ്രസീൽ പ്രതിരോധം പാളിയിട്ടില്ല. സ്വിറ്റ്സർലൻഡിെൻറ ഗോൾ വേണമെങ്കിൽ ഫൗൾ വിളിക്കാവുന്നതാണ്. റഫറിയുടെ തൊട്ടുമുന്നിൽ വെച്ച് മിറാൻഡയെ പിടിച്ചുതള്ളിയ ശേഷമാണ് സൂബെർ ഗോൾ നേടിയത്. ജീസസിനെ ബോക്സിനുള്ളിൽ പിടിച്ചുവലിച്ചതും പെനാൽറ്റി അർഹിക്കുന്ന ഫൗൾ ആയിരുന്നു. വ്യക്തിപരമായ കളി നടന്നെങ്കിലും ടീമായി കളിക്കാൻ ബ്രസീലിന് കഴിഞ്ഞുവെന്ന് പൂർണമായി പറയാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.