ലോകകപ്പ് ആവേശമായി വയലിലെ നീന്തൽ മത്സരം
text_fieldsതിരൂരങ്ങാടി: പള്ളിക്കത്തായം വെഞ്ചാലി വയലിൽ ചെറുമുക്ക് വിസ്മയ കലാകായിക വേദിയും ജിഗർ ബോയ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള നീന്തൽ മത്സരത്തിൽ ആവേശം നീന്തിക്കയറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ഏക്കർകണക്കിന് വയലിൽ കനത്ത മഴ വകവെക്കാതെയായിരുന്നു മത്സരം.
ലോകകപ്പ് ഫുട്ബാൾ മത്സരം നടക്കുന്നതിനാൽ വിവിധ ടീമുകളുടെ ഫാൻസുകളുടെ ജഴ്സി അണിഞ്ഞാണ് മത്സരത്തിനും കാണാനും പലരും എത്തിയത്. ബ്രസീൽ-അർജൻറീന ആരാധകർ തമ്മിലാണ് ഉദ്ഘാടന മത്സരം നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഭൂമി വിട്ടുതരാൻ തയാറാെണങ്കിൽ നീന്തൽകുളം നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് ഭാരവാഹികളായ മുസ്തഫ, കമാൽ, കെ.കെ. അഫ്സൽ, വി.പി. ഷാഫി, പി. ഷംസി, ഇ.പി. റബീഹ്, ഇ.കെ. സമീർ, എൻ. ഇർഷാദ് എന്നിവർ നേതൃത്വം നൽകി. യു. ഷംലീക്ക്, മിഥുൻ കൊടിഞ്ഞി, ഉവൈസ് ചെറുമുക്ക് എന്നിവർ വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.