സ്പെയിൻ x ഇറാൻ, പോർചുഗൽ x മൊറോക്കോ, ഉറുഗ്വായ് x സൗദി
text_fieldsകസാൻ: ‘ഇറാനെതിരായ പോരാട്ടം ഞങ്ങളുടെ ലോകകപ്പ് ഭാവി തീരുമാനിക്കും. ആദ്യമിനിറ്റിൽ സ്കോർ ചെയ്യണം. അതു നടന്നില്ലെങ്കിലും ഇൗ മത്സരമെന്നല്ല, ലോകകപ്പ് ടൂർണമെൻറു പോലും സ്പെയിനിന് ദുഷ്കരമാവും’ -സ്പാനിഷ് അർമഡയുടെ മധ്യനിരയുടെ നെട്ടല്ല് ഇസ്കോയുടെ വാക്കുകളിൽ എല്ലാമുണ്ട്. ആദ്യ മത്സരത്തിൽ പോർചുഗലിെൻറ ഒറ്റയാനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നിൽ ടീം ഒന്നടങ്കം പരാജയമായതിെൻറ െഞട്ടലിൽനിന്നും ഉയിർത്തെഴുന്നേറ്റാണ് സ്പെയിൻ രണ്ടാം അങ്കത്തിനിറങ്ങുന്നത്. കസാനിലെ മത്സരത്തിൽ ആദ്യമത്സരത്തിൽ ജയമാഘോഷിച്ച ഇറാനാണ് എതിരാളി.
പോർചുഗലിന് മുന്നിൽ 3-3ന് സമനില പാലിച്ചെങ്കിലും തോൽവിക്കു തുല്യമാണ് സ്പെയിനിന് ഇൗ ഫലം. ഒരു ടീമിലെ 11പേർ ക്രിസ്റ്റ്യാനോ എന്ന അതികായകനു മുന്നിൽ ദയനീയമായി കീഴടങ്ങിയ പോരാട്ടം. പരിശീലക സ്ഥാനത്തെ മാറ്റമൊന്നും ടീമിെൻറ ഗെയിം പ്ലാനിനെയും കെട്ടുറപ്പിനെയും ബാധിച്ചിട്ടില്ലെന്ന് അടിവരയിടുന്നതായിരുന്നു കഴിഞ്ഞ കളിയിലെ സ്റ്റാറ്റിസ്റ്റിക്സ്. ബാൾപൊസഷനിലും ഷോട്ടിലും അറ്റാക്കിലുമെല്ലാം മുന്നിൽ തന്നെ. പക്ഷേ, സ്കോർ ചെയ്തിട്ടും ക്രിസ്റ്റ്യാനോയെ തടയാൻ കഴിഞ്ഞില്ലെന്നത് മാത്രം പരാജയമായി. ഇതെല്ലാം ഇന്നുമാറുമെന്ന് കോച്ച് ഫെർണാണ്ടോ ഹിയേറോയും ഉറപ്പു നൽകുന്നു.
അതേസമയം, മൊറോക്കോക്കെതിരെ ഇഞ്ചുറി ടൈം സെൽഫ്ഗോളിലെത്തിയ വിജയത്തിലൂടെ ഉൗർജംകൊണ്ടാണ് ഇറാെൻറ വരവ്. ‘മൊറോക്കോക്കെതിരായ മത്സരം ലോകകപ്പിൽ ഞങ്ങൾക്ക് ഫൈനലായിരുന്നെങ്കിൽ, സ്പെയിനിനെതിരായ കളിയും ഫൈനൽ തന്നെ. ആ ജയം അത്യത്ഭുതമായിരുന്നില്ല. ഇനിയും അത്തരം വിസ്മയകഥകൾ കാണാം. അസാധ്യമായത് സാധ്യമാക്കുകയാണ് ഞങ്ങളുടെ ദൗത്യം’ -ആത്മവിശ്വാസം നിറഞ്ഞ വാക്കുകളിൽ ഇറാൻ കോച്ച് കാർലോസ് ക്വിറോസ് പറയുന്നു. 1998ൽ ഫ്രാൻസിനെ തോൽപിച്ചശേഷം ഇറാെൻറ ആദ്യജയമായിരുന്നു മൊറോക്കോക്കെതിരെ കണ്ടത്.
കാണാം പറങ്കിപ്പടയോട്ടം
പറങ്കിപ്പടക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഇനിയൊന്നും തെളിയിക്കാനില്ല. ലോകം ഒന്നടങ്കം ആഘോഷിച്ച ഹാട്രിക്കിലൂടെ ജയത്തിനൊത്ത സമനിലയുമായാണ് സൂപ്പർതാരവും ടീമും രണ്ടാം അങ്കത്തിനിറങ്ങുന്നത്. കിരീടഫേവറിറ്റുകളായ സ്പെയിനിന് മുന്നിൽ പിന്നിൽ നിന്ന ശേഷവും തിരിച്ചടിച്ച വീര്യത്തിെൻറ പകുതി മാത്രം ഡോസ് മതി ഇന്ന് മൊറോക്കോയെ വരുതിയിലാക്കാൻ. എങ്കിലും ജയിക്കാനായി കരുതലോടെ മാത്രമേ കളിക്കൂവെന്ന് നായകൻ ഉറപ്പു നൽകുന്നു.
അതേസമയം, ജയിച്ച കളി കളഞ്ഞുകുളിച്ച നിരാശയുമായാണ് മൊറോക്കോയുടെ വരവ്. ഗ്രൂപ്പിൽ ഏറ്റവും ദുർബലരെന്നു കരുതിയ ഇറാനോടുവഴങ്ങിയ സെൽഫ് ഗോൾ തോൽവി ടീമിെൻറ ആത്മവിശ്വാസത്തെയും ഉലച്ചും. സ്പെയിൻ, പോർചുഗൽ ടീമുകളാണ് അടുത്ത എതിരാളികൾ. ‘ഒരങ്കത്തിൽ ഞങ്ങൾ തോറ്റു. പക്ഷേ, യുദ്ധം തോറ്റിട്ടില്ല. ഞങ്ങൾ മരിച്ചിട്ടില്ല’ - ആത്മവിശ്വാസം നിറച്ചുതന്നെയാണ് മൊറോക്കോ കോച്ച് ഹെർവെ റെനാർഡിെൻറ പ്രതികരണം.
അവസാന മിനിറ്റിലെ ഗോളിൽ ഇൗജിപ്തിനെ വീഴ്ത്തിയ ഉറുഗ്വായിക്ക് ഒരു ജയമകലെ പ്രീക്വാർട്ടർ ബർത്ത്. ഉദ്ഘാടന മത്സരത്തിൽ റഷ്യയോട് തോറ്റ സൗദി അറേബ്യയാണ് അവരുടെ എതിരാളി. കഴിഞ്ഞ കളിയിൽനിന്നും രണ്ടു മാറ്റങ്ങൾക്ക് ഉറുഗ്വായ് കോച്ച് ഒാസ്കർ ടബാരസ് മുതിർന്നേക്കുമെന്നാണ് റിപ്പോർട്ട്. മധ്യനിരയിൽ നഹിതാൻ നാൻഡസിനും, ജോർജിയൻ അരാസ്കറ്റക്കും പകരം കാർലോക സാഞ്ചസും ക്രിസ്റ്റ്യൻ റോഡ്രിഗസും െപ്ലയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും. സുവാരസിെൻറ 100ാം മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്.ആദ്യ കളിയിൽ സ്വന്തം വലയിൽ അഞ്ച് ഗോൾ വഴങ്ങിയ സൗദി തിരിച്ചുവരവിനുള്ള ഭഗീരഥപ്രയത്നത്തിനിടയിലാണിപ്പോൾ.
‘മൊറോക്കോയെക്കാൾ ശക്തരാണ് ഞങ്ങളെന്നറിയാം. പക്ഷേ, കളി എളുപ്പമാവുമെന്ന് പറയാനാവില്ല. എതിരാളിയെ ചെറുതായി കാണുന്നില്ല. ലോകകപ്പിലെ എല്ലാ കളിയും കടുപ്പമാണ്. ഇൗ ഒാർമപ്പെടുത്തലോടെയാവും ഇന്നത്തെ മത്സരവും -ക്രിസ്റ്റ്യാനോ റൊണാൾഡോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.