Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 8:53 PM GMT Updated On
date_range 3 Jun 2018 8:53 PM GMTക്വാർട്സ് എഫ്.സിയെ വീഴ്ത്തി; ഗോകുലം എഫ്.സി കേരള പ്രീമിയർ ലീഗ് ജേതാക്കൾ
text_fieldsbookmark_border
തൃശൂർ: കാർമേഘങ്ങൾക്ക് കീഴിൽ നടന്ന വാശിയേറിയ മത്സരത്തിൽ കോഴിക്കോട് ക്വാർട്സ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഗോകുലം എഫ്.സി കേരള പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി.രണ്ടാം പകുതിയിൽ പകരക്കാരായിറങ്ങിയ താരങ്ങളാണ് ഗോകുലത്തിെൻറ വിജയഗോളുകൾ നേടിയത്. 69ാം മിനിറ്റിൽ വിദേശ താരം ബ്രയിൻ ഒമനിയും 87ാം മിനിറ്റിൽ അർജുൻ ജയരാജുമാണ് വല കുലുക്കിയത്.
തുല്യശക്തികളുടെ പോരാട്ടമാണ് ആദ്യപകുതിയിൽ ദൃശ്യമായത്. ഇരു ഗോൾ മുഖത്തേക്കും നിരന്തരം പന്തെത്തിയതോടെ കാണികളും ആവേശത്തിലായി. ഗോൾ വീരൻ ഇമ്മാനുവൽ ഐഡുവിെൻറ നേതൃത്വത്തിലായിരുന്നു ക്വാർട്സ് എഫ്.സി ആക്രമണം അഴിച്ചുവിട്ടത്. മുഖാദിർ ഖദിസാദയും സാംതിയൻ മാങ്ങും ക്യാപ്റ്റൻ ജോസഫ് അപ്പിയയും കളം നിറഞ്ഞതോടെ ആദ്യ നിമിഷങ്ങളിൽ ക്വാർട്സ് എഫ്.സി പ്രതീക്ഷക്ക് വിത്തിട്ടു.
മറുവശത്ത് വിദേശിയായ റിസ്റ്റിജൻ ഡെൻകോവിസ്കിയും വി.പി. സുഹൈറുമായിരുന്നു താരങ്ങൾ. അവർ നിരവധി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ഡെൻകോവിസ്കിക്ക് പകരം ബ്രയിൻ ഒമനിയും മുഹമ്മദ് സലാഹിനു പകരം അർജുൻ ജയരാജും ഇറങ്ങിയത് ഗോകുലത്തിനു നേട്ടമായി. ഇരുവരുടെയും മുന്നേറ്റങ്ങളാണ് രണ്ട് ഗോളുകളിലും കലാശിച്ചത്. 87ാം മിനിറ്റിൽ ബ്രയിൻ ഒമനിയുെട ബുള്ളറ്റ് ഷോട്ടാണ് ഗാലറിയിൽ ആവേശം വിതച്ചത്.
ഗോകുലം മുന്നിലെത്തിയതോടെ കാണികൾ ആർപ്പുവിളി തുടങ്ങി. ഒമനിയുടെ മറ്റൊരു മുന്നേറ്റമാണ് അർജുൻ ജയരാജിെൻറ വകയായി രണ്ടാം ഗോൾ പിറന്നത്. മറുവശത്ത് ഗോൾ മടക്കാൻ ക്വാർട്സ് എഫ്.സി കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമായി. 12 ഗോളുകൾ സ്കോർ ചെയ്ത ക്വാർട്സ് എഫ്.സിയുടെ ഇമ്മാനുവൽ ഐഡുവാണ് ടോപ് സ്കോറർ. വിജയികൾക്കുൾെപ്പടെയുള്ള ട്രോഫി വിതരണം ഡെപ്യൂട്ടി മേയർ ബീന മുരളി നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story