ഗോ... ഗോകുലം
text_fieldsചിറ്റഗോങ്: ചരിത്രനേട്ടത്തിലേക്ക് ഗോകുലം കേരളക്ക് രണ്ടു ചുവട് ദൂരം. വിദേശ മണ്ണ ിൽ സുപ്രധാനമായൊരു കിരീടമെന്ന ലക്ഷ്യവുമായി ഗോകുലം ശൈഖ് കമാൽ ഇൻറർനാഷനൽ ക്ലബ് കപ്പിെൻറ സെമിയിൽ ഇന്ന് തദ്ദേശീയ ടീം ചിറ്റഗോങ് അബഹാനിയെ നേരിടും. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.30നാണ് കിക്കോഫ്.
ഡ്യൂറൻറ് കപ്പിലെ കിരീടനേട്ടവുമായി ബംഗ്ലാദേശ് മണ്ണിലെത്തിയ ഗോകുലം അപരാജിത കുതിപ്പുമായാണ് സെമിയിലെത്തിയത്. ഗ്രൂപ്പിലെ ആദ്യ അങ്കത്തിൽ ബംഗ്ലാ ചാമ്പ്യന്മാരായ ബസുന്ധര കിങ്സിനെയും (3-1) അവസാന മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ ചെന്നൈ സിറ്റിയെയുമാണ് (2-0) വീഴ്ത്തിയത്. മലേഷ്യൻ ക്ലബ് ടിരംഗാനുവിനെതിരെ ഗോൾരഹിത സമനില നേടി. ഗ്രൂപ്പിൽ രണ്ടാമതായവർ വിജയ പ്രതീക്ഷയിലാണ് പന്തുതട്ടുന്നത്.
ദേശീയ ടീം ഡ്യൂട്ടി കഴിഞ്ഞു വരുന്ന നായകൻ മാർകസ് ജോസഫിനെ മുഴുസമയം ഉപയോഗിക്കാതെയാണ് ഗോകുലത്തിെൻറ ഇതുവരെയുള്ള കുതിപ്പ്. ട്രിനിഡാഡിെൻറ നതാനിയൽ ഗാർഷ്യയും യുഗാണ്ടൻ ഫോർവേഡ് ഹെൻറി കിസികയും നയിക്കുന്ന മുന്നേറ്റത്തിന് ഇരട്ടി മൂർച്ചയായി. മൂന്നു ഗോൾ നേടിയ കിസിക ഗോളടിപ്പിക്കാനും മറന്നില്ല. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ഗാർഷ്യയും മിന്നും ഫോമിൽ. മധ്യനിരയിൽ എം. റാഷിദും മായ കണ്ണനും പ്രതിരോധത്തിൽ ഇർഷാദിെൻറ നേതൃത്വത്തിലെ നിരയും ഫോമിലാണ്. അതേസമയം, നാട്ടുകാരുടെ പിന്തുണയിൽ മത്സരിക്കുന്ന ചിറ്റഗോങ് സ്വന്തം മണ്ണിൽ ഏറെ അപകടകാരികളാവുമെന്ന് ഗോകുലം കോച്ച് െഫർണാണ്ടോ വലേര. മോഹൻ ബഗാൻ-ടിരംഗാനു രണ്ടാം സെമി നാളെ നടക്കും. മത്സരങ്ങൾ ചാമ്പ്യൻഷിപ് ഫേസ്ബുക്ക് പേജിൽ തത്സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.