ലജോങ്ങിനെതിരെ ഗോകുലത്തിന് ആവേശകരമായ വിജയം (3-2)
text_fieldsകോഴിക്കോട്: സ്വന്തം മണ്ണിലെ തുടർ തോൽവികൾക്കൊടുവിൽ െഎ ലീഗിൽ ഗോകുലം എഫ്.സിക്ക് വിജയമെത്തി. തകർപ്പൻ നീക്കങ്ങളിലൂടെ ഷില്ലോങ് ലജോങ്ങിനെ 3-2ന് പരാജയപ്പെടുത്തി ഗോകുലത്തിന് ആദ്യ ഹോം വിജയം. എവേ മാച്ചില്‍ ഷില്ലോങ് ലജോങ്ങിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഹമൂദ് മെർസ അൽ അജ്മിയും (52) കിവി സിമോമിയും (75) മലയാളി അർജുന് ജയരാജുമാണ് (90) ഗോകുലത്തിനായി വല കുലുക്കിയത്. ഷില്ലോങ്ങിനായി അബ്ഡോലെയെ കോഫി (25), ജുഹോഒാ (54) എന്നിവരും ഗോളുകൾ നേടി.
മധ്യനിരയിൽ പക്വതയാർന്ന നീക്കങ്ങൾ, ചെറിയ ഇടവേളകളിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് കടന്നാക്രമണം, കളിയുടെ 67 ശതമാനം പന്തടക്കം, 23 മികച്ച ഷോട്ടുകൾ, അഞ്ച് കോർണറുകൾ ഇവയെല്ലാമായിരുന്നു ലജോങ്ങിനെതിരെ ആതിഥേയരുടെ പ്രകടനം. ഗോളിയുടെ പരിചയക്കുറവും പ്രതിരോധത്തിലെ ചെറിയ പാളിച്ചകളും മാറ്റിനിർത്തിയാൽ ഗോകുലം കാഴ്ചവെച്ചത് ഗംഭീര പ്രകടനം തന്നെ. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്നു ഗോൾ തിരിച്ചടിച്ചാണ് ഗോകുലം വിജയം പിടിച്ചെടുത്തത്.
90ാം മിനിറ്റിൽ അർജുൻ ജയരാജിലൂടെ വിജയമെത്തിയ ഗോൾ ഗോകുലത്തിെൻറ ആദ്യത്തെ മലയാളി ഗോളുമായി. 11 കളികളിൽനിന്ന് മൂന്നു വിജയവുമായി 10 പോയൻറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.