പുത്തൻ ഉണർവ് തേടി ഗോകുലം ഇന്ന് പഞ്ചാബ് മിനർവക്കെതിരെ
text_fieldsകോഴിക്കോട്: തുടർ പരാജയങ്ങളിൽ നിരാശരാവാതെ പുതുപ്രതീക്ഷകളുമായി ഗോകുലം കേരള എഫ്.സി െഎ ലീഗിലെ നാലാം േഹാം മത്സരത്തിനായി ശനിയാഴ്ച ഇറങ്ങും. പഞ്ചാബി വീര്യവുമായെത്തുന്ന മിനർവ് പഞ്ചാബ് എഫ്.സിയാണ് വൈകീട്ട് 5.30ന് നടക്കുന്ന നിർണായക പോരാട്ടത്തിലെ എതിരാളികൾ. െഎ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിലൊരാളായ ഒഡാഫ ഒകോലി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ബൂട്ടണിയാൻ സാധ്യതയുണ്ടെന്നതാണ് ഗോകുലം ക്യാമ്പിൽനിന്നുള്ള സന്തോഷ വാർത്ത. കഴിഞ്ഞയാഴ്ച എത്തിയ ഒകോലിക്ക് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ശനിയാഴ്ച അനുമതി ലഭിച്ചാൽ ഒകോലി കളിക്കുെമന്ന് ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു.
പരിക്ക് വില്ലനാകുന്ന ഗോകുലം ടീമിന് ഫ്രാൻസിസ് എംബല്ലേ, സാമോ ബായി സ്റ്റീഫൻ എന്നീ വിദേശതാരങ്ങളെ ശനിയാഴ്ചയും കളിപ്പിക്കാനാവില്ല. പോയൻറ് നിലയിൽ രണ്ടാമതുള്ള മിനർവ പഞ്ചാബിനെതിരെ ജയിച്ചാൽ ടീമിന് ഉൗർജം കൂടുമെന്നാണ് കോച്ചിെൻറ അഭിപ്രായം. പന്തടക്കത്തിലും വേഗതയിലും ടീം മുന്നിലാണ്. ഗോകുലത്തിെൻറ എതിരാളികളായ മിനർവയുടെ കോച്ച് വാങ്കേം ഖോഗൻ സിങ്ങിന് കോഴിേക്കാടിെൻറ കളിമുറ്റം അപരിചിതമല്ല. 1994ൽ സിസേഴ്സ് കപ്പിൽ മഴയത്ത് ടൈറ്റാനിയത്തിനെതിരെ സാൽഗോക്കർനിരയിൽ മിഡ്ഫീൽഡറായി ഇൗ മണിപ്പൂരുകാരനുണ്ടായിരുന്നു. അന്ന് മഴ കാരണം കളി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദഹം ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.