ചാമ്പ്യന്മാരെ വീഴ്ത്താൻ ഗോകുലം
text_fieldsകോഴിക്കോട്: ഷില്ലോങ് ലജോങ്ങിനെതിരായ തകർപ്പൻ വിജയത്തിെൻറ ഉൗർജവുമായി ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഞായറാഴ്ച വീണ്ടും അങ്കത്തിനിറങ്ങുന്നു. കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30ന് നടക്കുന്ന ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബാണ് ആതിഥേയരുടെ എതിരാളി. രണ്ടു സമനിലക്കും ഒരു തോൽവിക്കും ശേഷം അവസാന ഹോം മാച്ചില്‍ വടക്കുകിഴക്കന്‍ ശക്തികളായ ലജോങ്ങിനെതിരെ നേടിയ ആധികാരിക വിജയം സ്വന്തമാക്കിയ മലബാറിയന്‍സ് തുടർച്ച തേടിയാണിറങ്ങുന്നത്.
മലയാളി താരങ്ങളിലുള്ള പ്രതീക്ഷയിലാണ് ഗോകുലം പഞ്ചാബിൻ കരുത്തിനെ നേരിടാനൊരുങ്ങുന്നത്. അേൻറാണിയോ ജര്മെനൊപ്പം ലജോങ്ങിനെതിരെ മുന്നേറ്റത്തില്‍ നിറഞ്ഞുകളിച്ച മലയാളി താരങ്ങളായ വി.പി. സുഹൈർ, ഗനി അഹമ്മദ് നിഗം, എസ്. രാജേഷ് എന്നിവര്‍ മികച്ച ഫോമിലാണ്. പനി കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന മലയാളി മധ്യനിര താരം അര്ജുന് ജയരാജന്‍കൂടി തിരിച്ചെത്തിയാൽ കൂടുതൽ ശക്തമാകും. മലയാളി ഗോള്‍കീപ്പര്‍ ഷിബിന്‍ലാല്‍ കുനിയിൽ ഉജ്ജ്വല സേവുകളുമായി ടീമിെൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചതും കേരള ടീമിെൻറ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
അതേസമയം, മുന്നേറ്റനിര മുന്നേറുേമ്പാഴും പ്രതിരോധത്തിലെ പാളിച്ചകളാണ് ആതിഥേയര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രതീക്ഷക്കൊത്തുയരാത്ത ഐവറി കോസ്റ്റ് താരം ആര്‍തര്‍ കൊയാസി ടീമിനു പുറത്താവാനാണ് സാധ്യത. സസ്പെന്‍ഷനിലായ മുഡെ മൂസയും കളിക്കില്ല. ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ സമനിലയോടെ പുതിയ സീണണിന് തുടക്കമിട്ട നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബ് ഐ ലീഗിലെ നവാഗതരായ റിയല്‍ കശ്മീരിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഐസോള്‍ എഫ്.സിക്കെതിരെ വിജയവഴിയിൽ തിരിച്ചെത്തിയ സന്ദര്‍ശകര്‍ ഗോകുലത്തിനെതിരെ ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.
സി.എസ്. സബീത്തടക്കമുള്ള മൂന്നു മലയാളി താരങ്ങളും പഞ്ചാബി ടീമിലുണ്ട്. നാലു കളികളിൽ ഒരു വിജയവും രണ്ടു സമനിലയുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. മൂന്നു കളികളിൽ ഒരു വിജയവും ഒരു സമനിലയുമായി നാലു പോയേൻറാടെ ഏഴാം സ്ഥാനത്താണ് മിനർവയുടെ സ്ഥാനം. കഴിഞ്ഞ െഎ ലീഗ് സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകൾക്കും ഒാരോ വിജയം നേടാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.