എഫ്.സി കൊച്ചിനുശേഷം കിരീടം സ്വന്തമാക്കുന്ന ആദ്യ കേരള ക്ലബാകാൻ ഗോകുലം
text_fieldsകൊൽക്കത്ത: 1983ൽ കപിലിെൻറ ചെകുത്താന്മാർ ലോകകപ്പ് ഉയർത്തിയതിനു പിന്നലെ ഇന്ത്യയി ൽ ക്രിക്കറ്റ്ജ്വരം പടർന്ന പോലെയാണ് 1997ലെ ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയ എഫ്.സി കൊച ്ചിൻ കേരളത്തിൽ ഫുട്ബാളിന് പ്രചാരം നൽകിയത്. അന്ന് എഫ്.സി കൊച്ചിനാണെങ്കിൽ ഇന്ന് അതേ ചരിത്രം ആവർത്തിക്കാനൊരുങ്ങുകയാണ് ഗോകുലം കേരള എഫ്.സി. പക്ഷേ, എതിരാളികൾക്കു മാത്രം മാറ്റമില്ല, മോഹൻ ബഗാൻ. സെമിയിൽ ഇൗസ്റ്റ് ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഗോകുലവും അധികസമയം വരെ നീണ്ട മത്സരത്തിൽ റിയൽ കശ്മീർ എഫ്.സിയെ 3-1ന് തോൽപിച്ചെത്തുന്ന മോഹൻ ബഗാനും 129ാം എഡിഷൻ ഡ്യൂറൻഡ് കപ്പ് ഫൈനലിൽ ശനിയാഴ്ച ഏറ്റുമുട്ടും.
കൊച്ചിൻ വീരഗാഥ
1997ൽ ഡൽഹിയിൽ നടന്ന ഡ്യൂറൻഡ് കപ്പ് ഫൈനലിൽ എഫ്.സി കൊച്ചിൻ 3-1നായിരുന്നു കൊൽക്കത്തൻ നിരയെ തറപറ്റിച്ചത്. അന്ന് ഇന്ത്യയിലെ ആദ്യ പ്രഫഷനൽ ഫുട്ബാൾ ക്ലബ് എന്ന ഖ്യാദിയുമായെത്തിയ എഫ്.സി കൊച്ചിെൻറ വിജയം ഗംഭീരമായിരുന്നു. ബംഗാൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഇന്ത്യൻ ഫുട്ബാൾ മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുന്നതിെൻറ സൂചനയായിരുന്നു അത്. അന്ന് എട്ടുഗോളുകൾ നേടിയ െഎ.എം. വിജയൻ ടോപ് സ്കോററായി.
കോളടിക്കാൻ ഗോകുലം
സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ വരേലയുടെ ശിക്ഷണത്തിൽ പുതുപുത്തൻ ഉൗർജവുമായി കളിക്കുന്ന ഗോകുലവും ചരിത്രം തിരുത്തിക്കുറിക്കാനുറച്ചുതന്നെയാകും സാൾട്ട്ലേക്കിലെത്തുക. ഗ്രൂപ് ഘട്ടത്തിൽ 11 ഗോൾ നേടിയ ഗോകുലം, ഒറ്റ ഗോൾ മാത്രമാണ് വഴങ്ങിയത്. രണ്ട് ഹാട്രിക് ഉൾെപ്പടെ ഒമ്പത് ഗോൾ നേടിയ ഗോകുലം ക്യാപ്റ്റൻ മാർകസ് ജോസഫാണ് ടോപ് സ്കോറർ. ട്രിനിഡാഡുകാരനായ ജോസഫിനോടൊപ്പം ഉഗാണ്ടൻ സ്ട്രൈക്കർ ഹെൻറി കിസേക്ക, ബ്രസീലിെൻറ മധ്യനിര താരം ബ്രൂണോ പെലിസാരി എന്നിവരാണ് ടീമിെൻറ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. സെമി ഫൈനലിൽ ഗോകുലത്തിെൻറ ഹീറോ ആയി മാറിയ ഗോൾ കീപ്പർ ഉബൈദിെൻറ ചോരാത്ത ൈകകളുംകൂടിയാകുേമ്പാൾ ഗോകുലം കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ചെന്നൈയിൻ എഫ്.സി, ഇന്ത്യൻ എയർഫോഴ്സ്, ട്രാവു എഫ്.സി എന്നിവരടങ്ങിയ ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പതു പോയേൻറാടെ ഗ്രൂപ് ചാമ്പ്യന്മാരായായിരുന്നു സെമി പ്രവേശനം. മറുവശത്ത് 17ാം കിരീടം ലക്ഷ്യമിെട്ടത്തുന്ന ബഗാനും മികച്ച ഫോമിലാണ്. വിദേശ-ഇന്ത്യൻ താരങ്ങളെ സന്തുലിതമായി ഇറക്കുന്ന ബഗാനെ മറികടക്കുക ഗോകുലത്തിന് എളുപ്പമാകില്ല. ലോകത്തെ പഴക്കമേറിയ മൂന്നാമത്തെ ടൂര്ണമെൻറായ ഡ്യൂറൻഡ് കപ്പ് തങ്ങളുടെ സ്വന്തം തട്ടകമായ കൊൽക്കത്തയിലാണെന്നത് മോഹൻ ബഗാന് ആവേശമേകുന്നു. 12ാമത്തെ കളിക്കാരനായി സാൾട്ട്ലേക്കിലെ ആരാധകരുണ്ടാകുമെന്നത് ബഗാന് നൽകുന്ന ആത്മവിശ്വാസം ചില്ലറയാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.