കോഴിക്കോടൻ വിജയ ഹലുവ
text_fieldsകോഴിക്കോട്: കളി തോറ്റാൽ കോച്ചിനോടും കളിക്കാരോടും ദേഷ്യപ്പെടാത്ത, അനാവശ്യ സമ്മ ർദമുണ്ടാക്കി വെറുപ്പിക്കാത്ത മാനേജ്മെൻറ്. ഡ്യുറൻഡ് കപ്പിലെ ചരിത്രവിജയം നേടിയ ഗോ കുലം കേരള എഫ്.സിയുടെ തലപ്പത്തുള്ളവർ ജയവും പരാജയവുമെല്ലാം ‘കൂൾ കൂളായി’ നേരിടുന്ന വരാണ്. കോഴിക്കോടൻ ഹലുവയേക്കാൾ മധുരമുള്ള വിജയം സമകാലിക ഇന്ത്യൻ ഫുട്ബാളിെൻറ തല പ്പത്ത് ഗോകുലത്തിെൻറ സ്ഥാനമുറപ്പിക്കുകയാണ്.
കേരളക്കരയിലേക്ക് എഫ്.സി കൊച്ചിനു ശേഷം ഡ്യുറൻഡ് കപ്പ് എന്ന പ്രതാപകിരീടം എത്തിക്കുന്നത് ഗോകുലം ഗോപാലെൻറ നേതൃത്വത്തിൽ രണ്ടുവർഷം മുമ്പുമാത്രം പിറവിയെടുത്ത കളിസംഘമാണെന്നതാണ് പ്രത്യേകത. അതും മലയാളി താരങ്ങൾക്കു മുൻതൂക്കമുള്ള ടീം. ഡ്യുറൻഡ് കപ്പിനും ഒമ്പത് മലയാളികൾ ടീമിനൊപ്പമുണ്ട്.
െകാൽക്കത്തൻ മണ്ണിൽ സെമി ഫൈനലിൽ ഈസ്റ്റ് ബംഗാളിനെയും ഫൈനലിൽ മോഹൻ ബഗാനെയും തോൽപിക്കുക അത്ര എളുപ്പമല്ല. ഐ ലീഗിലെ ടീമിെൻറ കന്നി സീസണിൽ എട്ടു മത്സരങ്ങളിൽനിന്ന് നാല് പോയൻറ് മാത്രം നേടിയ ശേഷം െകാൽക്കത്തൻ ടീമുകളെയടക്കം മുട്ടുകുത്തിച്ച് ജയൻറ് കില്ലർ എഫ്.സി എന്ന മറുപേര് കിട്ടിയവരാണ് ഗോകുലം. തുടർച്ചയായ പരാജയങ്ങളിൽ കോച്ച് ബിനോ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമർശനങ്ങളുയർന്നെങ്കിലും ക്ലബ് ഉടമകൾ കോച്ചിന് ‘കട്ട സപ്പോർട്ട്’ നൽകി. രണ്ടാം സീസണിലും ലീഗിൽ ഏറെ മുന്നിലെത്തിയില്ലെങ്കിലും വമ്പൻ ടീമുകളിൽ പലരെയും അട്ടിമറിക്കാൻ ഗോകുലത്തിനു കഴിഞ്ഞിരുന്നു. അർജുൻ ജയരാജിനെപ്പോലുള്ള യുവതാരങ്ങൾ രാജ്യമറിയുന്ന താരങ്ങളായി വളർന്നത് ഗോകുലത്തിലൂടെയായിരുന്നു.
ഐ.എസ്.എല്ലിെൻറ ഗ്ലാമറിനിടയിലും ഐ ലീഗിെൻറ മഹിമ മങ്ങാതെ കാക്കാനും ഗോകുലത്തിനായി. വലിയൊരു ആരാധകവൃന്ദമില്ലാതെയാണ് ഗോകുലം ടീം കഴിഞ്ഞ രണ്ട് സീസണിലും മുന്നോട്ടു പോയത്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ചില മത്സരങ്ങൾ കാണാൻ ആയിരത്തിൽ താഴെ കളിപ്രേമികൾ മാത്രമാണെത്തിയത്. കോഴിക്കോട്ടെയും മലപ്പുറത്തെയുമെല്ലാം കടുത്ത ഫുട്ബാൾ ആരാധകരിൽ ചിലർ ഗോകുലത്തെ മാനസികമായി ബഹിഷ്കരിച്ചവരായിരുന്നു. എന്നാൽ, കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഡ്യുറൻഡ് കപ്പുയർത്തി കോഴിക്കോട്ടേക്ക് തിരിച്ചുവരുന്ന മാർകസ് ജോസഫിനും കൂട്ടർക്കും ആരാധകബലം ഇനി വർധിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ വരെ സാന്നിധ്യമായി ‘മലബാറിയൻസ്’ ഒരിക്കലുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.