വമ്പൻമാരെ തകർത്ത് ഗോകുലം; തുടർച്ചയായ മൂന്നാം ജയം
text_fieldsപഞ്ച്കുള: െഎ ലീഗ് കിരീടം മോഹിക്കുന്ന വമ്പന്മാരുടെ അന്തകനായി ഗോകുലം കേരളയുടെ കുതിപ്പ് തുടരുന്നു. േപായൻറ് പട്ടികയിലെ മുൻനിരക്കാരിലൊരാളായ മിനർവ പഞ്ചാബിനെ അവരുടെ തട്ടകത്തിൽ അട്ടിമറിച്ച് ഗോകുലത്തിെൻറ തുടർച്ചയായ മൂന്നാം ജയം. ആവേശപ്പോരാട്ടത്തിെൻറ 75ാം മിനിറ്റിൽ ഉഗാണ്ടൻ താരം ഹെൻറി കിസീകോയുടെ ബൂട്ടിൽനിന്നും പിറന്ന ബൈസിക്കിൾ കിക്ക് ഗോളിെൻറ മിടുക്കിലായിരുന്നു ജൈത്രയാത്ര.
ആറ് മത്സരത്തിനിടെ അഞ്ചും ജയിച്ച ഗോകുലം മൂന്ന് കളി ബാക്കിനിൽക്കെ പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. ജനുവരി 15ന് ചെന്നൈ സിറ്റിക്കെതിരെ ജയിച്ച് (1-0) തുടങ്ങിയവർ ഷില്ലോങ് ലജോങ് (3-2), മോഹൻ ബഗാൻ(2-1), ഇൗസ്റ്റ് ബംഗാൾ (2-1) എന്നിവരെയാണ് അട്ടിമറിച്ചത്. ഇതിനിടയിൽ നെരോക എഫ്.സിയോട് മാത്രം (1-0) തോൽവി വഴങ്ങി. 15 കളിയിൽ ആറ് ജയവും, ഒരു സമനിലയും എട്ട് തോൽവിയുമായി 19 പോയേൻറാടെ ആറാം സ്ഥാനത്താണ് കേരള സംഘം.
െഎ ലീഗിലെ വണ്ടർ ഗോളുകളുടെ പട്ടികയിൽ ഇടം പിടിച്ച ഗോളുമായാണ് കിസീകോ ഗോകുലത്തിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. ബഹ്റൈൻ താരം മഹ്മൂദ് അൽ അജ്മി പരിക്ക്കാരണം െപ്ലയിങ് ഇലവന് പുറത്തായ മത്സരത്തിൽ ഹെൻറി കിസീക, കിവി ഷിയോമി, സൽമാൻ എന്നിവരിലൂടെയാണ് ആക്രമണമൊരുക്കിയത്.
ഒന്നാം മിനിറ്റിൽ തന്നെ നിരന്തര മുന്നേറ്റത്തിലൂടെ ഗോകുലം എതിർനിരയിൽ അങ്കലാപ്പ് തീർത്തു. മറുപകുതിയിലേക്ക് മുന്നേറാനുള്ള ആതിഥേയ നീക്കങ്ങൾക്ക് കടുത്ത പ്രതിരോധമൊരുക്കിയായിരുന്നു നേരിട്ടത്. ഗോൾരഹിതമായി ഒന്നാം പകുതി കടന്ന ശേഷം 75ാം മിനിറ്റിലായിരുന്നു കാത്തിരുന്ന ഗോളിെൻറ പിറവി. മിനർവയുടെ പോസ്റ്റിന് വലതുമൂലയിൽ നിന്നും ലക്ര നൽകിയ ക്രോസ്, മുഹമ്മദ് സലാഹ് ബോക്സിലേക്ക് ഉയർത്തി നൽകുേമ്പാൾ ഹെഡറിന് പാകമായി കിസീകയുണ്ടായിരുന്നു. പക്ഷേ, തലവെച്ച പന്ത് ഗോളിയെ മറികടന്നെങ്കിലും ക്രോസ്ബാറിലും ഗ്രൗണ്ടിലും തട്ടി ഉയർന്നു. പാഴായെന്നു കരുതിയ ശ്രമം. പിന്നെയായിരുന്നു ൈക്ലമാക്സ്. പന്തിെൻറ ഗതി ഞൊടിയിടവേഗത്തിൽ ഗണിച്ചെടുത്ത കിസീക ബൈസികിൾ കിക്കിനായി കരണംമറിഞ്ഞപ്പോൾ ഉജ്ജ്വല വോളിയായി വലകുലുങ്ങി. ആരാധകരുടെ മനംകുളിർപ്പിച്ച ഗോളിൽ മിനർവയുടെ താരങ്ങൾ തലയിൽ കൈവെച്ചുപോയി.
പിന്നാലെയുള്ള മിനിറ്റുകളിൽ മിനർവ ആക്രമണം കനപ്പിച്ചെങ്കിലും ഗോകുലത്തിെൻറ പ്രതിരോധവും ഭാഗ്യവും വലകാത്തു. ഇൻജുറി ടൈമിൽ ആതിഥേയരുടെ രണ്ട് മുന്നേറ്റങ്ങൾ തലനാരിഴ വ്യത്യാസത്തിലാണ് പോസ്റ്റിൽ നിന്നും അകന്നുപോയത്.
കിരീടം ഫോേട്ടാഫിനിഷിൽ
െഎ ലീഗ് സീസണിന് കൊടിയിറങ്ങാനിരിക്കെ കിരീടപ്പോരാട്ടം ഫോേട്ടാഫിനിഷിൽ. ടീമുകൾക്ക് ബാക്കിയുള്ളത് ഒന്ന് മുതൽ മൂന്ന് മത്സരങ്ങൾ മാത്രം. ഒന്നാമതുള്ള നെരോകക്ക് ഒരു കളിയേ ബാക്കിയുള്ളൂ. രണ്ട് തുടർതോൽവിയോടെ പ്രതിരോധത്തിലായ മിനർവക്കും, ഇൗസ്റ്റ് ബംഗാൾ, മോഹൻബഗാൻ എന്നിവർക്കും മൂന്ന് കളിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.